HOME
DETAILS
MAL
ചിത്രം ഇന്ന് തെളിയും
backup
October 02 2019 | 01:10 AM
ദോഹ: 2017ലെ ലണ്ടന്‍ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് തഴയപ്പെട്ട പി.യു ചിത്ര തന്റെ കന്നി ലോക ചാംപ്യന്‍ഷിപ്പിനായി ഇന്നിറങ്ങും. എത്യോപ്യക്കാരും കെനിയക്കാരും കുത്തകയാക്കിയ വനിതകളുടെ 1500 മീറ്ററിലാണ് നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ചാംപ്യനായ ചിത്രയുടെ മത്സരം.
തന്റെ വ്യക്തിഗത മികച്ച നേട്ടമായ നാലു മിനുട്ട് 11.55 സെക്കന്റുമായണ് പാലക്കാട്ടുകാരി ഇന്ത്യന്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിടാനായി ഇറങ്ങുന്നത്. ഗുവാഹത്തിയില്‍ കഴിഞ്ഞ വര്‍ഷാരംഭമായിരുന്നു താരത്തിന്റെ ഈ നേട്ടം. സ്വീഡനിലെ സോളന്റൂനയില് നടന്ന ഈ വര്‍ഷമാദ്യം കുറിച്ച നാലു മിനുട്ട് 12.65 സെക്കന്റാണ് സീസണിലെ മികച്ച നേട്ടം. അന്താരാഷ്ട്ര അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം തവണയാണ് താരം ഇറങ്ങുന്നത്.
മുന്‍പ് 2018 സെപ്റ്റംബറില്‍ ഒസ്റ്റ്രാവയില് നടന്ന ഐ.എ.എഫ്.എഫ് കോണ്ടിനെന്റല് കപ്പില്‍ ഇറങ്ങിയെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. നാലു മിനുട്ട് 18.45 സെക്കന്റോടെയാണ് അന്ന് നാലാം സ്ഥാനത്തെത്തിയത്.
2019ലെ കൂടാതെ 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും താരം സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും അണിഞ്ഞിട്ടുണ്ട്.
അവിനാഷ് സബിലിന് ദേശീയ റെക്കോര്‍ഡ്
ട്രാക്കില്‍ ഇന്നലെ ഇന്ത്യയുടെ ഏക പ്രതീക്ഷയായ 3000 മീറ്റര്‍ പുരുഷ സ്റ്റീപ്പിള്‍ ചേസ് താരം അവിനാഷ് സബില്‍ പുറത്ത്. ഹീറ്റില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചെങ്കിലും ഏഴാം സ്ഥാനത്തെത്താനേ താരത്തിന് കഴിഞ്ഞുള്ളൂ.
എട്ട് മിനുട്ട് 25.23 സെക്കന്റിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. നിലവിലെ ചാംപ്യനും കോമണ്‍വെല്‍ത്ത് ജേതാവുമായ കെനിയയുടെ കോണ്സെസ്ല്ലൂസ് കിപ്രുതോ പോലെയുള്ള മികച്ച താരങ്ങളടങ്ങിയവര് മത്സരിച്ച ഹീറ്റ്സിലാണ് താരം ഏഴാമതെത്തിയത്. ഹീറ്റ്സില്‍ കിപ്രുതോ(8.19.20) ഒന്നാമതും മറ്റൊരു കെനിയന്‍ താരം ബെഞ്ചമിന്‍ കിഗെന്(8.19.44) രണ്ടാമതും ഫിനിഷ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."