മോഷണം: കസ്റ്റംസ് ഹവില്‍ദാര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും
കൊണ്ടോട്ടി: ഗള്‍ഫ് യാത്രക്കാരന്‍ മറന്നുവച്ച സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ കസ്റ്റംസ് ഹവില്‍ദാര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടായേക്കും. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹവില്‍ദാര്‍ ആലുവ സ്വദേശി അബ്ദുല്‍ കരീമിനെതിരെയാണ് നടപടിയുണ്ടാവുക. അറസറ്റിലായ ഉടനെ അന്വേഷണ വിധേയമായി ഡെപ്യൂട്ടി കമ്മിഷണര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതിക്കെതിരേ വകുപ്പുതലത്തിലുളള അന്വേഷണത്തിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും.
രണ്ടു ദിവസം അവധിയായതിനാല്‍ കസ്റ്റംസ് കമ്മിഷണര്‍ തിങ്കളാഴ്ചയാണ് ഓഫിസിലെത്തുക. കോടതിയില്‍നിന്നുളള റിപ്പോര്‍ട്ട് അടക്കം പരിശോധിച്ചതിന് ശേഷമാവും തുടര്‍നടപടികള്‍ സ്വീകരിക്കുക. കസ്റ്റംസ് പരിശോധനക്ക് ശേഷം യാത്രക്കാരന്‍ മറന്നുവച്ച 25 ഗ്രാമിന്റെ മാല മോഷ്ടിച്ചതിനാണ് ഹവില്‍ദാര്‍ അറസ്റ്റിലായിരിക്കുന്നത്.
കരിപ്പൂരില്‍ കസ്റ്റംസ് ജീവനക്കാരന്‍ മോഷണ കേസില്‍ പിടിയിലായവുന്ന ആദ്യ സംഭവമാണിത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കോഴിക്കോട് കക്കട്ട് സ്വദേശി കുഞ്ഞിരാമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കരിപ്പൂര്‍ കസ്റ്റംസ് ഹാളില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യത്തില്‍ കരീം സ്വര്‍ണമാല അപഹരിക്കുന്നത് വ്യക്തമായിരുന്നു. നഷ്ടപ്പെട്ട മാല കുഞ്ഞിരാമന് കോടതി വഴി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."