കശ്മിരില്‍ തടവിലായവരില്‍ പത്തുവയസില്‍ താഴെയുള്ളവരും
ന്യൂഡല്‍ഹി: ജമ്മുകശ്മിരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ പ്രായപൂര്‍ത്തിയായ ഒരാളെപ്പോലും തടവിലാക്കിയിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു.
ഇക്കാലയളവില്‍ ഒന്‍പതും പത്തും വയസുള്ളവരുള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 144 പേരെ സൈന്യം തടവിലാക്കിയതെന്നാണ് ഇതുസംബന്ധിച്ച് അന്വേഷിച്ച നാലംഗസമിതിയുടെ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് പൗരന്മാരെ തടങ്കലില്‍ വച്ചതായുള്ള പരാതികള്‍ അന്വേഷിക്കാനായി സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അതീവഗൗരവമുള്ള കണ്ടെത്തലുകളുള്ളത്. സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലാണ് പ്രായപൂര്‍ത്തിയെത്താത്തവരെ പാര്‍പ്പിച്ചിരിക്കുന്നത്.
പൊലിസിനും സൈന്യത്തിനും നേരെ കല്ലെറിയുക, കലാപശ്രമം നടത്തുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് ഒന്‍പതും പത്തും പ്രായമുള്ളവരുള്‍പ്പെടെയുള്ള കുട്ടികളെ തടവിലിട്ടതെന്നാണ് സംസ്ഥാന പൊലിസ് പറയുന്നത്.
എന്നാല്‍ പൊലിസും സൈന്യവും നടത്തിയ പല അതിക്രമ സംഭവങ്ങളെയും കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍, പൊലിസിനെയും സൈന്യത്തിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതര്‍ ചിത്രീകരിക്കുന്നതെന്നും സമിതി വ്യക്തമാക്കി.
ബാലാവകാശ പ്രവര്‍ത്തക എനാക്ഷി ഗാംഗുലി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എന്‍.വി രമണ, ആര്‍. സുബാഷ് റെഡ്ഡി, എന്‍.വി ഗവായ് എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെ തലവനായുള്ള സമിതിയെ നിയമിച്ചത്. റിപ്പോര്‍ട്ട് പ്രാഥമിക പരിശോധന നടത്തിയ കോടതി, ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ ജമ്മുകശ്മിര്‍ ബാലാവകാശ കമ്മിഷന് നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് ജമ്മുകശ്മിര്‍ പൊലിസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."