ജനനേന്ദ്രിയം മുറിച്ച സംഭവം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയെ സമീപിച്ചു
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി പോക്‌സോ കോടതിയെ സമീപിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്. നിലവില്‍ നടക്കുന്ന പൊലിസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പലമൊഴിയും പൊലിസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തിയെന്ന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ വഴിതിരിവ് സൃഷ്ടിച്ച് പെണ്‍കുട്ടിയുടെ കത്തും അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. കാമുകനെയും മറ്റു രണ്ടു പേരെയും പൊലിസിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ കത്ത്.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
സ്വാമിയുടെ അഭിഭാഷകനും പെണ്‍കുട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച കത്തില്‍ പൊലിസ് ഗൂഡാലോചന നടത്തിയതായി പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന് ലഭിച്ച യുവതിയുടെ പേരിലുള്ള കത്തും പിന്നീട് പുറത്തുവിട്ട ഫോണ്‍ സംഭാഷണവും തമ്മില്‍ വൈരുധ്യമുണ്ട്. എങ്കിലും സ്വാമി കുറ്റക്കാരനല്ലെന്ന വാദമാണ് രണ്ടിലും ഉയര്‍ത്തിയിട്ടുള്ളത്.
സ്വാമിയെ നിരപരാധിയായി അവതരിപ്പിക്കുന്ന കത്തിലും ഫോണ്‍ സംഭാഷണത്തിലും കാമുകന്‍ അയ്യപ്പദാസും മറ്റു രണ്ടു പേരുമാണ് സംഭവത്തിന് പിന്നിലെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ ഗുഡാലോചന നടന്നതായാണ് പൊസിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."