വികസന പ്രശ്‌നങ്ങള്‍ നേരിട്ടു വിലയിരുത്തി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ സന്ദര്‍ശനം
ആലപ്പുഴ: ജില്ലയിലെ വികസന പദ്ധതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു വിലയിരുത്തുന്നതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍ ജില്ല സന്ദര്‍ശിച്ചു. കലക്ടറേറ്റില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.
പദ്ധതി നടത്തിപ്പില്‍ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. റോഡ് നിര്‍മാണത്തിന് ഗ്രാവല്‍ അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യമുണ്ടെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.
അങ്കണവാടി നിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ പണം വിവിധ വകുപ്പുകളില്‍ നിന്ന് കണ്ടെത്തുമ്പോള്‍ കാലതാമസം നേരിടുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമുദ്രനിരപ്പിനു താഴെയുള്ള പ്രദേശത്ത് കൃഷി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഓരുവെള്ള ഭീഷണിയടക്കമുള്ള പ്രശ്‌നങ്ങള്‍ കൃഷി ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെടുത്തി.
ജലമലിനീകരണം മൂലം ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, മത്സ്യബന്ധനത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പോളശല്യം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മണ്ണുസംരക്ഷണം, ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, കയര്‍ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കുശേഷം കുട്ടനാട് സന്ദര്‍ശിച്ച ശേഷമാണ് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."