എസ്.കെ.ജെ.എം.സി.സി 60ാം വാര്‍ഷികം 12 ലക്ഷം ഗൃഹങ്ങളില്‍ സന്ദര്‍ശനം നടത്തും
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സന്ദേശം എത്തിക്കുന്നതിനും പരിപാടിക്ക് നേരിട്ട് ക്ഷണിക്കുന്നതിനുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള 12 ലക്ഷം വീടുകളില്‍ സന്ദര്‍ശനം നടത്തും.
മദ്‌റസാകമ്മറ്റി അംഗങ്ങള്‍, അധ്യാപകര്‍, സംഘടനാ പ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തില്‍ ലഘുലേഖ, പുസ്തകങ്ങള്‍ എന്നിവയുടെ വിതരണവും ഒപ്പം സമ്മേളന വിഭവസമാഹരണവും നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് പരിപാടിക്ക് രൂപം നല്‍കിയത്. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എസ്.എം ഹംസ മുസ്‌ലിയാര്‍, കെ.എല്‍ ഉമര്‍ ദാരിമി, ടി.പി അലി ഫൈസി കാസര്‍കോട്, എം.എ ചേളാരി, എം.ശരീഫ് ദാരിമി നീലഗിരി, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, സി.മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, വി.എം ഇല്യാസ് ഫൈസി തൃശൂര്‍, എം.യു ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എം മുഹമ്മദ് അലി മുസ്‌ലിയാര്‍ കോട്ടയം, കെ.എച്ച് അബ്ദുല്‍ കരീം മൗലവി ഇടുക്കി, പി.എ ശിഹാബുദ്ധീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ഷാജഹാന്‍ അമാനി കൊല്ലം, എ.ആര്‍ ഷറഫുദ്ദീന്‍ അല്‍ജാമിഇ തിരുവനന്തപുരം സംസാരിച്ചു. 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയിലാണ് സമ്മേളനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."