മാവോയിസ്റ്റ് ഭീഷണി; വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇനി കാമറ കണ്ണുകള്‍
മാനന്തവാടി: മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഡി.ടി.പി.സിക്ക് കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. പൊലിസിന്റെ നിര്‍ദേശ പ്രകാരമാണ് കാമറകള്‍ സ്ഥാപിക്കുന്നത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ലാട് തടാകം, കാന്തന്‍പാറ എന്നീ സ്ഥലങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. പൂക്കോട് നേരത്തെ തന്നെ കാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ 1,83750 രൂപ ചെലവഴിച്ച് ഒന്‍പത് കാമറകളാണ് സ്ഥാപിക്കുന്നത്.
കുറുവയില്‍ 13 കാമറകള്‍ക്കായി 6,12500 രൂപയും 27 കാമറകള്‍ സ്ഥാപിക്കുന്ന കര്‍ലാടിന് 7,96250, കാന്തന്‍പാറയില്‍ എട്ട് കാമറകള്‍ക്ക് 428750 രൂപ ഉള്‍പ്പെടെ 2021250 രൂപയാണ് ഡി.ടി.പി.സി ചില വഴിക്കുന്നത്. ജില്ല നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും.
വനമേഖലയോട് ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."