കോച്ച് ഫാക്ടറി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: വി.എസ്
തിരുവനന്തപുരം: കഞ്ചിക്കോട്ടെ നിര്‍ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ .
ഏറെനാളത്തെ കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് 2008- 09ലെ റെയില്‍വേ ബജറ്റില്‍ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അനുവദിച്ചത്. ഇതിനു ശേഷം അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് 439 ഏക്കര്‍ റെയില്‍വേക്കു കൈമാറിയതാണ്. 2012 ഫെബ്രുവരി 22ന് ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഇതിനു ശേഷം കേന്ദ്ര സര്‍ക്കാരോ, റെയില്‍വേയോ പദ്ധതിയുടെ നിര്‍മാണം തുടങ്ങാന്‍ തയാറായില്ല. കഞ്ചിക്കോടിനൊപ്പം കേന്ദ്രം അനുവദിച്ച യു.പിയിലെ റായ്ബറേലി കോച്ച് ഫാക്ടറി ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങി.
ഇപ്പോഴാവട്ടെ, കേരളത്തെ പൂര്‍ണമായി അവഗണിച്ച് ഫാക്ടറി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ഇത് കേരളത്തോടുള്ള വിവേചനമാണ്. ഈ സാഹചര്യത്തില്‍ കോച്ച് ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."