HOME
DETAILS

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി വിധിയെഴുതിയതിനാല്‍ വധഭീഷണികള്‍ വന്നിരുന്നതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

  
backup
October 02 2019 | 03:10 AM

justice-dy-chandrachud-reveals-he-received-vile-threats-02-10-2019

 

മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി ശക്തമായ നിരീക്ഷണങ്ങളടങ്ങിയ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ തനിക്ക് വധഭീഷണി വന്നിരുന്നതായി വെളിപ്പെടുത്തി കേസ് പരിഗണിച്ച സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിധിക്ക് പിന്നാലെ തനിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഹീനമായ കമന്റുകളും ഭീഷണിയും അധിക്ഷേപവും ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അതൊന്നും വായിക്കരുതെന്നും സുഹൃത്തുക്കളും തന്റെ കീഴിലുള്ള ഇന്റേണുകളും പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

വിധിക്ക് ശേഷം എന്റെ ഇന്റേണുകളും ജീവനക്കാരും ചോദിച്ചു, നിങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ടോയെന്ന്. വാട്‌സാപ്പില്‍ മാത്രമെയുള്ളൂവെന്നും കുടുംബ, സുഹൃത്ത് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ മാത്രമെ വായിക്കാറുള്ളൂവെന്നും ഞാന്‍ മറുപടി പറഞ്ഞു. വളരെ നീചമായ സന്ദേശങ്ങളാണ് വന്നുതൊണ്ടിരിക്കുന്നത്. ദയവായി അതൊന്നും വായിക്കരുതെന്ന് അവര്‍ ഉപദേശിച്ചു. വരുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം വളരെ ഭീതിപ്പെടുത്തുന്നതായിരുന്നു. ജഡ്ജിമാരുടെ സുരക്ഷയെകുറിച്ച് ആശങ്കയുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഉറക്കം പോലുംവന്നിരുന്നില്ല- ജീവനക്കാര്‍ പറഞ്ഞതായി ചന്ദ്രചൂഡ് വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ്.

ശബരിമല യുവതി പ്രവേശന വിധിയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണ്. ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന അവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് അവിടെ നേരത്തെയുണ്ടായിരുന്ന നിയമം. എന്നാല്‍ വ്യക്തിപരമായ നിലപാടുകള്‍ക്കപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചു വേണം നിലപാട് സ്വീകരിക്കേണ്ടതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വ്യത്യസ്ഥ നിലപാടിനെ താന്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശത്തെ സംബന്ധിച്ച വിഷയത്തില്‍ എങ്ങനെ ഒരു വനിത ജഡ്ജിക്ക് വ്യത്യസ്ഥ നിലപാട് സ്വീകരിക്കാന്‍ ആകും എന്ന് തന്നോട് ചോദിച്ചവരോട് പുരുഷന്‍ ചിന്തിക്കുന്ന തരത്തില്‍ തന്നെ സ്ത്രീയും ചിന്തിക്കണം എന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടതായും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ അന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് വിധി പുറപ്പെടുവിച്ച ഏക ജഡ്ജിയായിരുന്നു ഇന്ദുമല്‍ഹോത്ര.

A yr after Sabarimala verdict, Justice DY Chandrachud reveals he received vile threats, was advised not to see social media



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago