കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരേ അറസ്റ്റ് വാറന്റ്
കാസര്‍കോട്: കുഡ്‌ലു സര്‍വിസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസില്‍ വിചാരണാ നടപടി ക്രമങ്ങള്‍ക്ക് ഹാജരാകാതിരുന്ന രണ്ട് പ്രതികള്‍ക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
തമിഴ്‌നാട് പളനി റോഡിലെ ദില്‍സത്ത് (24), തിരുപ്പട്ടൂര്‍ ഉജാംപ്പാളയത്തെ സുമം (35) എന്നിവര്‍ക്കെതിരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി അറസ്റ്റ് വാറണ്ടയച്ചത്. ഇവര്‍ ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നുമുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരായ വിചാരണ കോടതി മാറ്റി വച്ചു. പത്തോളം പ്രതികളാണ് ഈ കേസിലുള്ളത്. ഇതില്‍ ഒളിവില്‍ കഴിയുകയായിരുന്ന മറ്റു രണ്ടു പേര്‍ ഒരാഴ്ച മുന്‍പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. 2015 സെപ്റ്റംബര്‍ ഏഴിനു പട്ടാപകലാണ് കുഡ്‌ലു ബാങ്കില്‍ കയറിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ 17,684 കിലോ സ്വര്‍ണവും 12,5021 ലക്ഷം രൂപയും കവര്‍ച്ച ചെയ്തിരുന്നു. നിലവില്‍ റിമാന്റിലും ജാമ്യത്തിലുമായി കഴിയുന്ന പ്രതികളോട് ഈമാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."