HOME
DETAILS
MAL
മെട്രോ ഉദ്ഘാടനം കാവിവത്കരിച്ചത് അവഹേളനം: യൂത്ത് ലീഗ്
backup
June 17 2017 | 21:06 PM
കോഴിക്കോട്: കേരളത്തിന്റെ സ്വപ്നപദ്ധതിയായ മെട്രോ ഉദ്ഘാടനം കാവിവത്കരിച്ചത് മലയാളികളോടുള്ള അവഹേളനമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ്. ആദ്യയാത്രയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഉള്‍പ്പെടുത്തിയത് കേരളത്തോടുള്ള വെല്ലുവിളിയാണ്.
പ്രോട്ടോക്കോളില്‍ ഉള്‍പ്പെടാത്ത വ്യക്തിയെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പി.കെ ഫിറോസ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, എ.കെ.എം അഷറഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."