ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചിയിലേക്കു നീട്ടണം; പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി നിവേദനം നല്‍കി
തിരുവനന്തപുരം: കൊച്ചിയില്‍ മെട്രോ റെയില്‍ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കി. കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കണമെന്നതും ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നതുമടക്കം 19 ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിനു സാമ്പത്തിക സഹായത്തിനു വേണ്ടണ്ടി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടണ്ട്. അംഗീകാരം വേഗത്തില്‍ ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. ഫാക്ടില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള യൂറിയ പ്ലാന്റ് പദ്ധതിക്ക് വളം മന്ത്രാലയത്തിന്റെ ഫണ്ടണ്ട് ലഭിക്കണം. കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യത്തിന് പ്രൊപ്പിലീന്‍ ലഭ്യമാകും.
അതുപയോഗിച്ച് കൊച്ചിയില്‍ ഫാക്ടിന്റെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍കരിക്കരുത്. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, എച്ച്.എല്‍.എല്‍ തുടങ്ങിയവ കേരളത്തിലെ പ്രധാന കേന്ദ്ര പൊതുമേഖലാ കമ്പനികളാണ്. ഇന്‍സ്ട്രുമെന്റേഷന്‍ ഏറ്റെടുക്കാന്‍ കേരളം തയാറാണ്. മറ്റുള്ളവ സ്വകാര്യവല്‍കരിക്കരുത്.
കൊച്ചി സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന് 100 ഏക്കര്‍ സ്ഥലം പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞു. 200 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ച് സോണ്‍ വികസിപ്പിക്കണം.
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച സബര്‍ബന്‍ റെയില്‍, തലശ്ശേരി- മൈസൂര്‍ റെയില്‍വേ ലൈന്‍ എന്നീ പദ്ധതികള്‍ അംഗീകരിക്കണം. ശബരിമല തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ക്കായുള്ള അങ്കമാലി - ശബരി റെയില്‍വേ ലൈന്‍ പദ്ധതി റെയില്‍വേയുടെ 100 ശതമാനം മുതല്‍ മുടക്കില്‍ നടപ്പാക്കണം. 2,577 കോടി രൂപ ചെലവ് വരുന്ന കൊച്ചി മെട്രോ രണ്ടണ്ടാം ഘട്ട പദ്ധതി നഗരവികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ 2015ല്‍ നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചതാണ്. എത്രയും വേഗം അംഗീകാരം ലഭിക്കണം. നവകേരളം കര്‍മപദ്ധതിക്കും നാലു മിഷനുകള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കണം. എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കണം.
കോവളം-കാസര്‍കോട് ജലപാതയ്ക്ക് 50 ശതമാനം കേന്ദ്രസഹായം ലഭ്യമാക്കണം. തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്ന് കേരളത്തിന് 636 കോടി രൂപ കുടിശികയുണ്ടണ്ട്. ഇത് പെട്ടെന്ന് ലഭ്യമാക്കണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശ വിമാന കമ്പനികളെ അനുവദിക്കണം. ദേശീയ ഗ്രാമീണവികസന കുടിവെള്ള പരിപാടി പൂര്‍ത്തിയാക്കാന്‍ 500 കോടി രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കണം. അലങ്കാര മത്സ്യ കൃഷിയെയും വില്‍പനയെയും പ്രദര്‍ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തണം. റബ്ബറിന്റെ താങ്ങുവില 150 രൂപയില്‍നിന്ന് 250 രൂപയായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സഹായം ലഭ്യമാക്കണം. കേരളം ഉന്നയിച്ച പ്രശ്‌നങ്ങളോട് അനുഭാവപൂര്‍വമായ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടണ്ടായതെന്നും ഇവ പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."