HOME
DETAILS
MAL
കോണ്‍ഗ്രസ് ഓഫിസിന് തീവച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
November 07 2018 | 05:11 AM
പാനൂര്‍: മീത്തലെ കുന്നോത്ത്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസ് തീവച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കുന്നോത്ത്പറമ്പിലെ തങ്കേശപ്പുരയില്‍ സിജാല്‍ (24), ചെറുപ്പറമ്പിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ബിഷന്ലാല് (23) എന്നിവരെയാണ് പാനൂര്‍ എസ്.ഐ ഷൈജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി റിമാന്റ് ചെയ്തു. പ്രതികളില്‍ നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്ന് കാണാതായ ടി.വി മുളിയാത്തോട് പാലത്തിന് താഴെ നിന്നും കണ്ടെടുത്തു.
കഴിഞ്ഞ മാസം 28ന് അര്‍ദ്ധരാത്രി ആയിരുന്നു വി. അശോകന് മാസ്റ്റര്‍ സ്മാരക മന്ദിരത്തിനും വായനശാലക്കും നേരെഅക്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."