HOME
DETAILS

മകളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തതിന് അധ്യാപികയെ പിരിച്ചുവിട്ടെന്ന് ആരോപണം

  
backup
June 17 2017 | 22:06 PM

%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


ഏറ്റുമാനൂര്‍: പൊതുവിദ്യാലയത്തില്‍ കുട്ടിയെ ചേര്‍ത്തതിനാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് അമ്മയായ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക. ശ്രീകണ്ഠമംഗലം മണ്ണാര്‍കുന്ന് സെന്റ് ജോര്‍ജ് സ്‌കൂളിലെ സംഗീതാധ്യാപികയും അതിരമ്പുഴ പാലനില്‍ക്കുംപറമ്പില്‍ പി.ഡി പൊന്നപ്പന്റെ ഭാര്യയുമായ എസ്. സുഷമയെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്.
ഇതേ സ്‌കൂളില്‍ ആറാം ക്ലാസില്‍നിന്ന് വിജയിച്ച മകളെ ഏഴാം ക്ലാസില്‍ എയ്ഡഡ് വിദ്യാലയമായ കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ അതിരമ്പുഴ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മണ്ണാര്‍ക്കുന്ന് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എല്‍.പി വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുണ്ട്. എന്നാല്‍ യു.പി വിഭാഗം സി.ബി.എസ്.ഇ സിലബസെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗീകാരമില്ലാത്ത കോഴ്‌സാണ് നടത്തുന്നതെന്ന് സുഷമ ആരോപിക്കുന്നു.
അംഗികാരമില്ലാത്തതിനാല്‍ ഇടക്ക് സ്‌കൂള്‍ മാറേണ്ടി വരുന്നവര്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റും കൊടുക്കില്ല. അതുകൊണ്ട് തന്നെ തന്റെ മകള്‍ അര്‍ച്ചനയ്ക്കും ടി.സി കിട്ടിയില്ല. കൈപ്പുഴ സ്‌കൂളില്‍ ഈ വിവരം പറഞ്ഞപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയതിലൂടെ പ്രവേശനം നല്‍കിയെന്നും സുഷമ പറയുന്നു.
സുഷമയുടെ ഭര്‍ത്താവ് പൊന്നപ്പന്‍ കോട്ടയം ഗവ.കോളജിലെ ലൈബ്രറി അസിസ്റ്റന്റും എന്‍.ജി.ഒ യൂനിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ്. സുഷമ 15 വര്‍ഷമായി ഈ സ്‌കൂളിലെ അധ്യാപികയാണ്. മകളെ സര്‍ക്കാര്‍ ആഹ്വാനപ്രകാരമാണ് ഈ വര്‍ഷം കൈപ്പുഴയിലെ പൊതു വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ ചേര്‍ത്തതെന്നും ഇവര്‍ പറയുന്നു.
കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തതിന്റെ പിറ്റേന്ന് ജോലിയ്‌ക്കെത്തിയപ്പോള്‍ സ്‌കൂളിന്റ കവാടത്തില്‍ ഹെഡ്മിസ്ട്രസും കൂട്ടരും തടഞ്ഞുനിര്‍ത്തി. കുട്ടിയെ തിരികെ കൊണ്ടുവന്നിട്ട് ജോലിക്ക് കയറിയാല്‍ മതി യെന്നു പറയുകയായിരുന്നു.
അതേസമയം സ്ഥലം മാറിപ്പോകുന്ന താന്‍ ഇല്ലാത്ത സ്‌കൂളില്‍ അധ്യാപനം തുടരുന്നില്ലെന്ന് പറഞ്ഞ് സുഷമ സ്വയം പിരിഞ്ഞു പോകുകയായിരുന്നുവെന്നാണ് ഹെഡ്മിസ്ട്രസ് സി. ആന്‍സിറ്റ പറയുന്നത്. ഇപ്പോള്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ നാലാം ക്ലാസ് വരെ സ്റ്റേറ്റ് സിലബസാണെന്നും സി.ബി.എസ്.ഇ അഫിലിയേഷന് അപേക്ഷിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നും, സ്‌കൂളിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുഷമ വിദ്യാഭ്യാസ മന്ത്രിക്കും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  19 minutes ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  32 minutes ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  36 minutes ago
No Image

ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Kerala
  •  an hour ago
No Image

ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല

Kerala
  •  an hour ago
No Image

ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്

National
  •  2 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും

Kerala
  •  2 hours ago
No Image

മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്‌റാഈല്‍

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ - ഇറാന്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍

International
  •  3 hours ago
No Image

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു

Kerala
  •  10 hours ago