HOME
DETAILS
MAL
എച്ച്.എല്‍.എല്‍ സ്വകാര്യവല്‍ക്കരിക്കരുത്: എ. സമ്പത്ത്
backup
June 17 2017 | 22:06 PM
ന്യൂഡല്‍ഹി: ആരോഗ്യപരിപാലനരംഗത്ത് മികച്ച സംഭാവന നല്കുന്ന ലാഭത്തിലുള്ള എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്സ്) സ്വകാര്യവല്‍കരിക്കരുതെന്ന് എ. സമ്പത്ത് എം.പി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാറിന്റെ ജനസംഖ്യാനിയന്ത്രണ പരിപാടികള്‍ക്ക് നിര്‍ണായകമായ പിന്തുണ നല്കി വരുന്ന സ്ഥാപനമാണിത്. എച്ച്.എല്‍.എല്ലിന്റെ മൊത്തം ഓഹരി നിക്ഷേപം 291 കോടി രൂപയായാണ് കണക്കാക്കപ്പെടുന്നത്.
കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നത് അവിടെജോലി ചെയ്യുന്ന അയ്യായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സംസ്ഥാനത്തോട് ആലോചിക്കാതെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."