ഭിന്നശേഷിക്കാരെ ഇടത് സര്‍ക്കാര്‍ അവഗണിക്കുന്നു: പാച്ചേനി
കണ്ണൂര്‍: കേരളത്തില്‍ ഏറ്റവും ദുരിതപൂര്‍ണമായ സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുവരുന്ന ഭിന്നശേഷിക്കാരോട് അവഗണനകാട്ടുന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ഡിഫറന്റിലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഡി.സി.സി ഓഫിസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംഗപരിമിതരുടെ പി.എസ്.സി നിയമനകാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അലംബാവവും താല്‍ക്കാലിക ജോലി നോക്കുന്നവരെ സ്ഥിരപ്പെടുത്താത്തതും സര്‍ക്കാരിന്റെ അംഗപരിമിതരോടുള്ള അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ദാസന്‍ മേക്കിലേരി അധ്യക്ഷനായി. പൊന്നമ്പത്ത് ചന്ദ്രന്‍, അരവിന്ദാക്ഷന്‍ ചപ്പാരത്ത്, വി. സുകുമാരന്‍ സംസാരിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ അംഗപരിമിതര്‍ക്ക് ജോലി നല്‍കണമെന്നും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും വികലാംഗ പെന്‍ഷന്‍ 1200 രൂപയില്‍നിന്ന് 3000 രൂപയായി വര്‍ധിപ്പിക്കണമെന്നും ജില്ലാ കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."