കരാര്‍ നിയമനം മുറപോലെ സിവില്‍ സപ്ലൈസ് അസി.സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റ് വൈകുന്നു
കോഴിക്കോട്: കരാര്‍ നിയമനം മുറപോലെ നടക്കുമ്പോഴും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അസിസ്റ്റന്‍ഡ് സെയില്‍സ്മാന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വൈകുന്നു. മൂന്നുമാസം മുന്‍പ് ചേര്‍ന്ന പി.എസ്.സി യോഗം ഉടന്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. മാത്രമല്ല, കോര്‍പറേഷന്‍ അധികൃതരാകട്ടെ ലിസ്റ്റ് വൈകുന്നതിന്റെ മറവില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്.
2015 ലാണ് പി.എസ്.സി സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2016ല്‍ എഴുത്ത് പരീക്ഷയും നടത്തി. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. പതിനാല് ജില്ലകളില്‍ നിന്നായി ലക്ഷക്കണക്കിന് പേരാണ് പരീക്ഷ എഴുതിയത്. ഇപ്പോള്‍ 5000 ഓളം ഒഴിവുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
കൊല്ലം ജില്ലയില്‍ തന്നെ 500 ഓളം ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലുണ്ടായിരുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ജനുവരിയിലാണ് അവസാനിച്ചത്. സംസ്ഥാനത്താകെയായി ആയിരത്തോളം പേര്‍ വിവിധ ഷോറൂമുകളില്‍ സെയിന്‍സ്മാന്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിനോക്കുന്നുണ്ട്. ഇത്തരം താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാനാണ് ഷോര്‍ട്ട്‌ലിസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
പ്രായപരിധി കഴിയുന്നതിനാല്‍ മറ്റൊരു പി.എസ്.സി പരീക്ഷ എഴുതാന്‍ ഇനി സാധിക്കാത്തവരാണ് പി.എസ്.സിയുടെ കനിവ് കാത്ത് കഴിയുന്നത്. റാങ്ക് ലിസ്റ്റു പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."