അനുഗ്രഹം, ഈ വടുകുന്ദ തടാകം
പഴയങ്ങാടി: പക്ഷിമൃഗാദികള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ അനുഗ്രഹമായി മാടായിപ്പാറയിലെ വടുകുന്ദ തടാകം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിന്റെ അനുബന്ധമായിട്ടാണ് തടാകം സ്ഥിതിചെയ്യുന്നത്. വേനലിലും വറ്റാത്ത ഈ തടാകത്തിലാണ് മീനമാസത്തില്‍ നടത്തുന്ന പൂരോത്സവത്തോടനുബന്ധിച്ചുള്ള പൂരംകുളി നടക്കാറ്.
പൂരക്കുളം എന്ന അപരനാമത്തിലും ഈ തടാകം അറിയപ്പെടുന്നുണ്ട്. പൂരംനാളില്‍ വടുകുന്ദ തടാകക്കരയില്‍ ആയിരങ്ങളാണ് എത്തുന്നത്. പാറയില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വേനലില്‍ ഈ ശുദ്ധജല തടാകത്തിലെ തെളിനീര്‍ വലിയ അനുഗ്രഹമാണ്.
കാലാവര്‍ഷത്തില്‍ വെള്ളം ഈ പ്രകൃതിദത്ത ജലസംഭരണിയില്‍ സൂക്ഷിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് മാടായിപ്പാറയുടെ താഴ്‌വാരങ്ങളിലെ നിരവധി വീടുകള്‍ക്ക് ശുദ്ധജലം ലഭിക്കും. ജാതിമത ഭേദമെന്യേ എല്ലാവരും കുളിക്കാന്‍ ആശ്രയിക്കുന്ന വടുകുന്ദ തടാകം വിനോദ സഞ്ചാരികള്‍ക്കും ഒരുവിസ്മയക്കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."