മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് താലൂക്കോഫിസ് ധര്‍ണ നടത്തി
തിരുവനന്തപുരം: കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്ക്കഴിയുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടിയുണ്ടാകണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം താലൂക്കോഫിസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച 5.5 ഏക്കര്‍ സ്ഥലത്ത് ഒരു മാസത്തിനകം വീടുകള്‍ നിര്മിച്ചുനല്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്. ഇതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നെങ്കിലും പിന്നീട് തുടര്‍നടപടിയൊന്നുമുണ്ടായില്ല. പൂന്തുറ വലിയതുറ ഹാര്‍ബറുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഫ്ളോറന്‍സ് ലോപ്പസ് അധ്യക്ഷനായി. സേവ്യര്‍ ലോപ്പസ്, ജെ.ഗിരീഷന്, കെന്നഡി ലൂയിസ്, ബീമാപള്ളി സഫീര്‍ഖാന്‍, ജെറാള്‍ഡ് ഫെര്‍ണ്ണാണ്ടസ്, വേളി സുരേന്ദ്രന്, ബറോമ പാട്രിക്, വിന്‍സന്റ് ജോസഫ്, ബീമാപള്ളി നാസര്‍, പെട്രീഷ്യ ജോസഫ്, പാട്രിക് മൈക്കിള്‍, സ്റ്റീഫന്‍ ഡോണ്‍ബോസ്കോ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."