HOME
DETAILS

കോളജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍

  
backup
November 07 2018 | 06:11 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95-2

ചങ്ങരംകുളം: പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് പടിഞ്ഞാറങ്ങാടിയില്‍ സ്വകാര്യ കോളജ് കെട്ടിടത്തിന് മുകളില്‍ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ കോളജിലാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണമാവാത്തത് പൊലിസിനെയും കുഴക്കുകയാണ്.ചങ്ങരംകുളം പള്ളിക്കര സ്വദേശി കോഴിക്കല്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ അജ്മല്‍(21)നെയാണ് ദുരൂഹമായ സാഹചര്യത്തില്‍ കോളജ് കെട്ടിടത്തില്‍ കണ്ടെത്തിയത്. ബുധനാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്മല്‍ ചങ്ങരംകുളത്തെ വീട്ടില്‍നിന്ന് കോളജിലേക്ക് തിരിച്ചത്. തുടര്‍ന്ന് പരീക്ഷയ്ക്ക് കയറിയ അജ്മല്‍ മൂന്നരമണിയോടെ പരീക്ഷാഹാള്‍ വിട്ടു.
സാധാരണ വൈകിട്ട് ആറു മണിയോടെ വീട്ടിലെത്താറുള്ള അജ്മലിനെ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. സുഹൃത്തുക്കളോടും സഹപാഠികളോടും അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. ഇതിനിടെയാണ് പരീക്ഷാഹാളില്‍നിന്ന് പുറത്തിറങ്ങിയ അജ്മല്‍ കോളജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി സൂചന കിട്ടിയത്. തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളജ് അധികൃതരും രാത്രിയില്‍ കോളജിലെത്തി പരിശോധന നടത്തിയപ്പോള്‍ അബോധാവസ്ഥയില്‍ അജ്മലിനെ കണ്ടെത്തുകയായിരുന്നു.
അജ്മലിനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കോളജ് കെട്ടിടത്തിന് മുകളില്‍ അജ്മലിനെ കണ്ടെത്തുമ്പോള്‍ കഴുത്തില്‍ തുണികഷ്ണം കെട്ടിയ നിലയില്‍ കിടക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞത്. ഒരാഴ്ച മുന്‍പ് വലിയുമ്മ മരണപ്പെട്ടതിന് ശേഷം അജ്മലിനെ നിരാശനായ നിലയിലാണ് കണ്ടെതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ആന്തരികാവയവങ്ങളുടെ ഫലം പുറത്ത് വരാന്‍ പത്ത് ദിവസമെങ്കിലും കഴിയുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago