പ്രായപൂര്‍ത്തി ആകാത്തവരും പ്രതിപ്പട്ടികയില്‍
ഭോപ്പാല്‍: കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം വീക്ഷിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും പൊലിസ് തയാറാക്കിയ അക്രമികളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇവര്‍ക്കെതിരേയും ക്രമിനല്‍ കുറ്റങ്ങളാണ് പൊലിസ് ചുമത്തിയിരിക്കുന്നതെന്ന വിമര്‍ശനം രൂക്ഷമായിട്ടുണ്ട്. വീടുകള്‍ക്ക് മുന്നില്‍ സമരം കണ്ടു നിന്നവരാണ് അറസ്റ്റിലായ കുട്ടികള്‍. സ്കൂളുകളും കോളജുകളും വിട്ടു വരികയായിരുന്നവരും പൊലിസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പലകുട്ടികള്‍ക്കും തങ്ങളെ എന്തിനാണ് പ്രതിചേര്ത്തതെന്നുപോലും അറിയില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിടണമെന്ന ആവശ്യം പോലും പൊലിസ് ചെവിക്കൊണ്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാന്‍സര്‍ രോഗ ബാധിതനായ പിതാവിന്റെ അടുത്തു നിന്ന് പിടിച്ചുകൊണ്ടുപോയ നവിപത്താരിയ എന്ന 17 കാരന് ഇപ്പോള്‍ ജയിലിലാണ്. ഗുരുതരാവസ്ഥയിലായ പിതാവിന്റെ അടുത്തുനിന്ന് മാറിനില്ക്കാന് കഴിയില്ലെന്ന് പറഞ്ഞിട്ടും ഇത് ചെവിക്കൊള്ളാതെയാണ് പൊലിസ് തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് കുട്ടി പറയുന്നു. എന്നാല്‍ അക്രമം നടത്തിയവരെയാണ് പിടികൂടിയതെന്നും എല്ലാ തെളിവുകളും പിടിയിലായവര്ക്കെതിരേയുണ്ടെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."