ബി.ഐ.എസ് ഹോള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി
എടപ്പാള്‍: ബി.ഐ.എസ് ഹോള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി.
കഴിഞ്ഞ ദിവസം എടപ്പാളിലെ ചില ജ്വല്ലറികളില്‍ രണ്ട് പേരുടെ നേതൃത്വത്തില്‍ ബി.ഐ.എസ് ഹോള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധ നടത്തിയിരുന്നു. ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാളും സഹായിയുമാണ് പരിശോധനടത്തിയത്.
എന്നാല്‍ ഒരു ജ്വല്ലറിയില്‍ സര്‍ഫിക്കറ്റ് ലഭ്യമായിരുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച രേഖകള്‍ നല്‍കിയെങ്കിലും സഹായി കേസ് അവസാനിപ്പിക്കാന്‍ അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജ്വല്ലറി ഉടമ മറ്റ് ജ്വല്ലറികളുമായും സംഘടനകളുമായി ബന്ധപ്പെട്ടപ്പോള്‍ പലയിടത്തും ഇത്തരത്തില്‍ പണം കൈപ്പറ്റിയതായും ആവശ്യപ്പെട്ടതായും കണ്ടെത്തി. തുടന്ന് ഇന്നലെ പണം വാങ്ങാനായി എടപ്പാളിലെത്തിയ ഉദ്യോഗസ്ഥനേയും സഹായിയേയും തടഞ്ഞുവെച്ചു.
എന്നാല്‍ ഇതിനിടയില്‍ ഇരുവരും കാറില്‍ കയറി രക്ഷപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."