HOME
DETAILS
MAL
ചര്‍ച്ചക്കായി വീണ്ടും അമിത്ഷാ എത്തി
backup
June 17 2017 | 22:06 PM
മുംബൈ: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ വീണ്ടും മഹാരാഷ്ട്രയില്‍ എത്തി. പാര്‍ട്ടി യോഗങ്ങളില്‍ സംബന്ധിക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രാധാന്യതയെങ്കിലും ഇടഞ്ഞു നില്ക്കുന്ന ശിവസേനയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ലക്ഷ്യം. ഇതിനായി ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസവും മുംബൈയില്‍ എത്തി അദ്ദേഹം ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടക്കുന്ന ചര്‍ച്ചയും. ഇതിനു പുറമെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്ച്ചയുണ്ടാകണമെന്ന ലക്ഷ്യം വച്ച് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സജ്ജമാക്കാനും ഇതിനായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."