സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം കാളികാവിന്
#എന്‍.എം കോയ പള്ളിക്കല്‍
തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക്ക് ട്രാക്കില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മൂന്നാമത് സംസ്ഥാന വാഫി കായികമേള സമാപിച്ചു. ആദ്യ ദിനം ജൂനിയര്‍ വിഭാഗവും രണ്ടാം ദിവസം സീനിയര്‍ വിഭാഗവുമായിരുന്നു കളിക്കളത്തില്‍ മാറ്റുരച്ചത്. ഇന്നലെ നടന്ന സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 84 പോയിന്റോടെ വാഫി കാംപസ് കാളികാവ് ഓവറോള്‍ ചാംപ്യന്‍മാരായി. 56 പോയിന്റോടെ കൊക്കച്ചാല്‍ വാഫി കോളജ് രണ്ടാം സ്ഥാനവും 48 പോയിന്റ് നേടിയ ദാറുല്‍ ഉലൂം തൂത മൂന്നാം സ്ഥാനവും നേടി.
വ്യക്തിഗത ചാംപ്യനായി കൊക്കച്ചാല്‍ വാഫി കോളജിലെ ഇഷ്ഹാഖ് അഹമ്മദ് (36 പോയിന്റ്) തിരഞ്ഞെടുക്കപ്പെട്ടു. 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ വാജിദാണ് മീറ്റിലെ വേഗതാരം. 3000 മീറ്ററില്‍ വിജയിയായ അശ്ശുഹദാ മാമ്പ താരം മുഹമ്മദ് ഷഹീര്‍ 'സ്റ്റാമിന ഓഫ് ദി മീറ്റ്' ആയി തിരഞ്ഞെടുക്കപ്പെട്ടു. വൈകിട്ട് നടന്ന സമാപന സെഷന്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.എം കുട്ടി സഖാഫി അധ്യക്ഷനായി. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് കണ്‍ട്രോളര്‍ സി. ഷഫീഖ് വാഫി ഫലപ്രഖ്യാപനം നടത്തി. പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, എം.കെ മുനവ്വര്‍, അര്‍ഷദ് ചപ്പങ്ങന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."