ബംഗളൂരുവിന്റെ അഭിമാനം 'നമ്മ മെട്രോ' രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
ബംഗളൂരു: ഇന്നലെ കൊച്ചിയില്‍ കേരളത്തിന്റെ അഭിമാനമായ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ ബംഗളൂരുവില്‍ മെട്രോ ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
നമ്മ മെട്രോ എന്ന പേരിലുള്ള മെട്രോയുടെ ഒന്നാം ഘട്ടമാണ് ബംഗളൂരുവില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്. 42 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇത്. 11 വര്‍ഷം മുന്‍പ് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് തറക്കല്ലിട്ട പദ്ധതിയാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തത്. ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാം.
ബംഗളൂരുവിന്റെ വടക്കും- തെക്കും, കിഴക്കും-പടിഞ്ഞാറും ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാത ജനങ്ങളുടെ യാത്രാ സൗകര്യത്തിന് വലിയ മുതല്‍കൂട്ടാകും. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കപ്പെട്ടതോടെ പ്രതിദിനം ഏതാണ്ട് 5 ലക്ഷം യാത്രക്കാര്‍ക്ക് ഇത് സൗകര്യപ്പെടും.
2005ല്‍ തറക്കല്ലിട്ട പദ്ധതി 2015 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് നമ്മ മെട്രോ ഇന്നലെ യാഥാര്‍ഥ്യമായത്.
മെട്രോക്ക് 40 സ്റ്റേഷനുകളാണ് ഉള്ളത്. ഭൂഗര്‍ഭ പാത ഉള്‍പ്പെട്ടതാണ് നമ്മ മെട്രോ. 33.48 കി.മീറ്റര്‍ മുകളിലൂടെയും 8.82 കി.മീറ്റര്‍ ഭൂഗര്‍ഭ പാതയും അടങ്ങിയതാണ് ഇത്. യാത്രക്ക് വരുന്ന സമയം കേവലം 44 മിനുട്ട് മാത്രമായിരിക്കും.
രണ്ടാം ഘട്ട മെട്രോയില്‍ 61 സ്റ്റേഷനുകളാണ് ഉള്ളത്. 72. 10 കി.മീറ്റര്‍ വരുന്ന നിര്‍മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."