സൈന്യം വധിച്ച ലഷ്കര്‍ കമാന്‍ഡറുടെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: ദക്ഷിണ കശ്മിരില്‍ കുല്‍ഗാമിലെ അര്‍വാനി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ലഷ്കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടുവിന്റെയും മറ്റ് രണ്ട് ഭീകരരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുവിനെ കൂടാതെ ഷോപ്പിയാനില്‍ നിന്നുള്ള നാസര്‍ വാനി, പാംപോറില്‍ നിന്നുള്ള ആദില്‍ മുഷ്താഖ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ട് ഭീകരരെന്ന് തിരിച്ചറിഞ്ഞു.
ഇവരുടെ കൈയില്‍ നിന്ന് എ.കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. സൈന്യം, സി.ആര്.പി.എഫ്, സ്പെഷല്‍ ഓപറേഷന് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിക്കാനായത്. അര്‍വാനി ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവരെന്ന് സൈന്യം അറിയിച്ചു.
കുല്‍ഗാം ജില്ലയിലെ ഖുദ്വാനി ഗ്രാമവാസിയായ മാട്ടു 2015 ജൂണിലാണ് ലഷ്കര്‍ ത്വയ്ബയില്‍ ചേര്‍ന്നത്. ഭീകര സംഘടനയുടെ കശ്മിരിലെ ദക്ഷിണ മേഖലാ കമാന്‍ഡറായി നിയമിതനായ ഇയാള്‍ 2016 ജൂണില്‍ അനന്ദ്നാഗ് ബസ് സ്റ്റാന്റില്‍ രണ്ട് പൊലിസുകാരെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ്. നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്ന ഇയാളുടെ തലക്ക് 10 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."