HOME
DETAILS

'അളവറ്റ സന്തോഷങ്ങളു'മായി അരുന്ധതി

  
backup
June 17 2017 | 22:06 PM

%e0%b4%85%e0%b4%b3%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അരുന്ധതി റോയി തന്റെ പുതിയ നോവലുമായി നമുക്കിടയിലേക്ക് എത്തിയിരിക്കുന്നു. കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന കേരളം പശ്ചാത്തലമായ ആദ്യ നോവലിലൂടെ വായനക്കാരെ നൊമ്പരപ്പെടുത്തിയിട്ടും ഇതേ കാലമായിരിക്കുന്നു. പക്ഷെ, കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ അവശേഷിപ്പിച്ച, മധുരമൂറുന്ന അവശിഷ്ടം കൊണ്ട്, ആ നൊമ്പരത്തെ നാം ആസ്വദിച്ചു. അതിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞും, ഏതാനും പ്രബന്ധങ്ങളും ലേഖനങ്ങളുമൊക്കെ സമ്മാനിച്ചുകൊണ്ട്, താനിവിടെത്തന്നെയുണ്ടെന്ന് അവര്‍ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്, നമുക്കൊരാശ്വാസവുമായി. അതില്‍ ഗാന്ധിയും ഇന്ത്യന്‍ ദേശീയതയും എന്നുവേണ്ട, ആണവനിര്‍വ്യാപന ശ്രമങ്ങളിലെ നിരങ്കുശമായ അന്താരാഷ്ട്ര ആത്മാര്‍ഥതയില്ലായ്മ വരെ പരാമര്‍ശിച്ച് വിവാദങ്ങളുടെയും അപവാദങ്ങളുടെയും ചലനങ്ങളുമുണ്ടാക്കി.
ആ നീണ്ട മൗനമുടഞ്ഞിരിക്കുന്നു. ജൂണ്‍ ആറിന് ലോകം കാത്തിരുന്ന മറ്റൊരു ഉത്തരാധുനിക നോവല്‍ കൂടി പ്രസിദ്ധീകരിക്കപ്പെട്ട് വായനാസമക്ഷത്തേക്കെത്തിയിരിക്കുന്നു. 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന പേരില്‍. ഡല്‍ഹിയില്‍ നിന്നാരംഭിച്ച്, കശ്മിരിന്റെ താഴ്‌വരകളിലൂടെ കടന്നുപോയി, ഒടുക്കം, ഭാരതത്തിന്റെ ഭൂപടത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മധ്യഭാഗങ്ങളില്‍ അവസാനിക്കുന്ന ദീര്‍ഘമായ ഒരു യാത്ര - അതാണ് 'അളവറ്റ സന്തോഷങ്ങള്‍'. ഏറെ മധുരമാര്‍ന്ന ഒരു പ്രണയവും അതിന്റെ അതിദൈന്യമാംതരത്തില്‍ വേദനിപ്പിക്കുന്ന പരാജയവും ഈ നോവലിന്റെ പശ്ചാത്തലത്തെ അലങ്കരിക്കുന്നു.
അന്‍ജും എന്ന ട്രാന്‍സ്‌ജെന്‍ഡറും, ഒരു കലാപത്തില്‍ ഭീകരമായ തരത്തില്‍ ഇരയാക്കപ്പെട്ട തിലോത്തമയും അവരുടെ ജീവിത പരിസരങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തത്തെ വികസിപ്പിക്കുന്നത്. ചരിത്രവും പരമ്പരാഗത യാഥാസ്ഥിതികതയും ചൂഷണത്തിന്റെ അളവുകോലുകളായി വ്യാഖ്യാനിക്കപ്പെട്ട ഓള്‍ഡ് ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബത്തില്‍ ആണ്‍കുട്ടിയായി പിറന്ന അഫ്താബ്, സ്വന്തം ശരീരത്തിലെയും സ്വത്വത്തിലെയും സ്‌ത്രൈണത തിരിച്ചറിഞ്ഞ്, അത് പ്രകാശിപ്പിക്കുന്നതില്‍ പരാജയപ്പെട്ട്, ഒടുവില്‍ തിരസ്‌ക്കരിക്കപ്പെട്ട്, ഒരുകൂട്ടം വേശ്യകളാല്‍ ഏറ്റെടുക്കപ്പെടുന്നതും അവിടുത്തെ സ്വച്ഛന്ദമായ അന്തരീക്ഷത്തില്‍ സ്വന്തം ലിംഗപദവി ആസ്വദിച്ച് ട്രാന്‍സ്‌ജെന്‍ഡറായി വളരുന്നതും ജീവിക്കുന്നതുമൊക്കെ നല്ലൊരൊഴുക്കോടുകൂടി അവതരിപ്പിക്കുന്ന ഈ നോവല്‍ വായനക്കാരന് അളവറ്റ സന്തോഷങ്ങള്‍ സമ്മാനിക്കുന്നു. പക്ഷേ, ഈ സന്തോഷങ്ങള്‍ക്കിടയിലും, ഏതൊക്കെയോ ചില വിള്ളലുകളിലൂടെ ഒലിച്ചിറങ്ങുന്ന നിരവധി സാമൂഹ്യ യാഥാര്‍ഥ്യങ്ങളും, അതുണ്ടാക്കുന്ന മുറിവുകളും ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രീയ 'മെയ്ക് ഓവറു'കളായി പരിണമിക്കുന്നതിനെ റോയ് വിമര്‍ശനത്തിന് വിധേയമാക്കുന്നു.


അരുന്ധതിയുടെ കാവ്യസമാനമായ ഗദ്യത്തിലൂടെ അന്‍ജും, അഫ്താബില്‍ നിന്നും രൂപാന്തരീകരണത്തിന് വിധേയമാകുന്നതിനെക്കുറിച്ച് നമുക്ക് ഇങ്ങനെ വായിക്കാം:
''അവനെ കാത്തിരിക്കകയായിരുന്ന കുറ്റപ്പെടുത്തലുകളെയും ശിക്ഷാവിധിയെയും ഗൗനിക്കാതെ, അഫ്താബ് തന്റെ മര്‍ക്കടമുഷ്ടിയുള്ള നിലപാടില്‍ ഓരോ ദിവസവും അടിയുറച്ച് നിന്നു. അവന്റെ ലോകത്തില്‍, ഈ സ്ഥലം ഒന്ന് മാത്രമാണ് സ്വഛന്ദമായ വായു ലഭിച്ചിരുന്ന ഒന്ന്. ഇവിടെയെത്തിയപ്പോഴാണ് താനനുഭവിക്കുകയായിരുന്ന പലതും തകിടം മറിഞ്ഞ് അകന്ന് പോവുന്നതായും, പകരമായി പുതുതായി പരിചയപ്പെട്ട സഹപാഠി, സ്വന്തം ബെഞ്ചില്‍ ഒരിരിപ്പിടം നല്‍കി ആശ്വസിപ്പിക്കുന്നതായും അവനറിഞ്ഞത്...''
തിലോത്തമയാവട്ടെ, തീപ്പൊരിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഡല്‍ഹിയിലെ യുവജന, ആക്റ്റിവിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ തന്റെ മേല്‍വിലാസം കെട്ടിപ്പടുക്കുന്നതിനിടയില്‍, അപ്രതീക്ഷിതമായി കശ്മിര്‍ താഴ്‌വരയിലേക്ക് പറിച്ചുനടപ്പെടുന്ന ഒരു കഥാപാത്രമാണ്.
ഇന്ത്യന്‍ ഇംഗ്ലീഷ് എന്ന കോളനിവല്‍ക്കരണാനന്തര ഭാഷാരൂപത്തിന്റെ പ്രയോഗരീതിയുടെ സകല മാന്ത്രികതയും അരുന്ധതി റോയ് എന്ന സാഹിത്യകാരി 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്ന തന്റെ ബുക്കര്‍ പുരസ്‌കൃത കൃതിയിലൂടെ നേരത്തേ തന്നെ ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. ആ മാന്ത്രികത സൃഷ്ടിക്കാനുള്ള തന്റെ കഴിവ് ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്ന്, രണ്ട് പതിറ്റാണ്ടിനിപ്പുറത്ത് നിന്നുകൊണ്ട് അവര്‍ ലോകത്തോട് ഈ നോവലിലൂടെ വിളിച്ചുപറഞ്ഞിരിക്കുന്നു. പ്രമേയ സ്വീകാര്യതയിലെ പുതുമയും ഞെട്ടലുളവാക്കലും എസ്‌തേറിന്റെയും വെളുത്തയുടെയും ചരിത്രം പറഞ്ഞ അതേ രീതിയില്‍ തന്നെ അന്‍ജുമിലൂടെയും തിലോത്തമയിലൂടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
അസ്പൃശ്യത, തൊട്ടുകൂടായ്മ, ലിംഗവിഭിന്നത, മത-രാഷ്ട്രീയ ഭ്രാന്ത്, തീവ്രവാദം എന്നീ സമകാലീന ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകളാണ് പ്രസാധകരായ ഹാമിഷ് ഹാമില്‍ട്ടനും പെന്‍ഗ്വിനും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവല്‍. ഇന്ത്യ ഒരു വികാരമാകുന്നതിന് പകരം ഒരു വിചാരമാകുകയും, ആ വിചാരത്തിന് ഒരു ആഗോള പരിപ്രേക്ഷ്യത്തിന്റെ സാധ്യതയുണ്ടെന്ന് അടിവരയിടുകയും ചെയ്യുന്നിടത്താണ് 'അളവറ്റ സന്തോഷങ്ങള്‍' വിജയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago