ബഹ്‌റൈന്‍ എസ്.കെ.എസ്.എസ് എഫ് വിഖായ എന്‍ഗ്രെയ്‌വ് കാമ്പയിന് ഉജ്ജ്വല സമാപനം
#ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്
മനാമ: പ്രവാസ ലോകത്തും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വ്വും ആവേശവും പ്രവര്‍ത്തകര്‍ക്ക് ദിശാബോധവും പകര്‍ന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഒരു മാസത്തെ വിഖായ എന്‍ഗ്രെയ്‌വ് കാമ്പയിന് ഉജ്ജ്വല സമാപനം.
'സന്നദ്ധസേവനത്തിന് യുവ ജാഗ്രത' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ആരംഭിച്ച എന്‍ഗ്രെയ്‌വ് കാമ്പയിനാണ് കഴിഞ്ഞ ദിവസം ഏക ദിന ക്യാമ്പോടെ സമാപിച്ചത്.
ഒരു മാസം നീണ്ടു നിന്ന കാമ്പയിന്റെ ഭാഗമായി സാമൂഹ്യ സേവന മേഖലയിലും ജീവകാരുണ്യ രംഗത്തുമായി വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ആസൂത്രണം ചെയ്താണ് സമാപനമെന്ന് ഭാരവാഹകള്‍ അറിയിച്ചു.
കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ച് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഏക ദിന ക്യാന്പില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ഡോ. ജോണ്‍ പനക്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.
സമസ്ത ബഹ്‌റൈന്‍ വൈ പ്രസിഡന്റ് സയ്യിദ് യാസര്‍ ജിഫ്‌രി തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ് എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അശ്‌റഫ് അന്‍വരി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ സമാജം സെഷന് ഉസ്താദ് റബീഅ് ഫൈസി, ഹാഫിള് ശുഐബ് എന്നിവര്‍ നേതൃത്വം നല്‍കി. സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ എസ്.എം. അബ്ദുല്‍ വാഹിദ് ആശംസകളര്‍പ്പിച്ചു. ജസീര്‍ കണ്ണൂര്‍ ഖിറാഅത്ത് നടത്തി. നവാസ് കുണ്ടറ സ്വാഗതം പറഞ്ഞു.
ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിഖായ പ്രതിനിധികളാണ് ഏക ദിന ക്യാമ്പില്‍ പങ്കെടുത്തത്. സമാപന സെഷനില്‍ നടന്ന മജ് ലിസുന്നൂര്‍ ആത്മീയ സദസ്സില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സമാപന സമൂഹ പ്രാര്‍ത്ഥനക്ക് സയ്യിദ് ഒ.എം സൈനുല്‍ ആബിദ് തങ്ങള്‍ മേലാറ്റൂര്‍ നേതൃത്വം നല്‍കി. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര നേതാക്കളും ഏരിയാ പ്രതിനിധികളും പങ്കെടുത്തു.
ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ എന്‍ഗ്രെയ്‌വ് കാമ്പയിന്‍ സമാപന സംഗമത്തില്‍ ഡോ.ജോണ്‍ പനക്കല്‍, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, എസ്.എം അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."