HOME
DETAILS

രാക്കുരുക്ക് മുറുകിയാല്‍ അവശ്യസാധനങ്ങള്‍ പൊള്ളും

  
backup
October 02 2019 | 20:10 PM

waynad5456456

 

#നിസാം കെ. അബ്ദുല്ല

കല്‍പ്പറ്റ: വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിന്റെ കുരുക്ക് കൂടുതല്‍ മുറുകുമ്പോള്‍ സംസ്ഥാനത്തെ ആറു ജില്ലകളിലെ അവശ്യസാധനവില ഉയര്‍ന്നേക്കും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളെയാണ് രാക്കുരുക്ക് മുറുകുന്നത് കൂടുതല്‍ ബാധിക്കുക.
നിലവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുനീക്കം നടക്കുന്ന പ്രധാന പാതയാണ് ദേശീയപാത 766. കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആന്ധ്രാ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് അവശ്യസാധനങ്ങളെത്തിക്കുന്ന ഈ പാത ചരക്കുനീക്കത്തിന് ഏറ്റവും സുഗമമായ പാതയാണെന്നാണ് വ്യാപാരികളും ചരക്കുവാഹനങ്ങളില്‍ വളയം പിടിക്കുന്നവരുമടക്കം പറയുന്നത്. ഈ പാതയില്‍ 2009ല്‍ രാത്രിയാത്ര നിരോധിച്ചതിനെ തുടര്‍ന്ന് ബസുടമകള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചത് 100 രൂപയാണ്.
40 കിലോമീറ്റര്‍ അധികം സഞ്ചരിക്കണമെന്ന കാരണം പറഞ്ഞാണ് അവര്‍ ഏതാണ്ട് 50 ശതമാനത്തോളം വര്‍ധനവ് ടിക്കറ്റില്‍ വരുത്തിയത്. എങ്കിലും പകല്‍ ചരക്ക് വാഹനങ്ങളടക്കം എന്‍.എച്ച് 766ലൂടെ തന്നെ കടന്നുപോയത് കൊണ്ട് അവശ്യസാധനങ്ങളുടെ മേല്‍ ഇത്തരത്തിലുള്ള ഒരു വിലവര്‍ധനയും ഉണ്ടായില്ല. എന്നാല്‍ സുപ്രിംകോടതിയുടെ നിലവിലെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ അവശ്യസാധനങ്ങള്‍ കേരളത്തിലെ ആറ് ജില്ലക്കാരുടെ കൈപൊള്ളിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബദല്‍പാതയിലൂടെ ചരക്കുനീക്കം സുഗമമാവില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.
ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും ഏറെയുള്ള റോഡാണ് ഈ ബദല്‍പാത. അതുകൊണ്ടുതന്നെ ചരക്കുനീക്കം ഇപ്പോള്‍ നടക്കുന്നതിന്റെ 25 ശതമാനം പോലും ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ഇവരുടെ വാദം. ഇങ്ങനെ വന്നാല്‍ അവശ്യസാധനങ്ങളുടെ വില പിടിച്ച് നിര്‍ത്താന്‍ പോലും സാധിക്കാതെ വരും. പോരാത്തതിന് ഇവ ലഭിക്കാനുള്ള സാഹചര്യങ്ങളും ഇല്ലാതാകും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും.
നിലവില്‍ കൊല്ലഗല്‍ മുതല്‍ ഗുണ്ടല്‍പേട്ട വരെയുള്ള ആയിരക്കണക്കിന് കര്‍ഷകരുടെ ആശ്രയമാണ് കേരളം. ഇവരുടെ പച്ചക്കറി ഉല്‍പ്പന്നങ്ങളും കടല, പയര്‍ തുടങ്ങി പലവ്യഞ്ജനങ്ങളും കേരളത്തിലെ മാര്‍ക്കറ്റിലേക്കാണ് ദിനേനെ എത്തുന്നത്.
ചരക്കുനീക്കം നിലക്കുന്നതോടെ ഇത്തരക്കാരും പട്ടിണിയിലാകും. മാത്രമല്ല ഇവരുടെ ചരക്കുകള്‍ ഗുണ്ടല്‍പ്പേട്ടയില്‍ നിന്ന് മൈസുരുവിലെത്തിച്ച് വേണം ബദല്‍പാതയിലൂടെ കൊണ്ട് വരാന്‍. ഇതും ഇവര്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കും.
ഒപ്പം വയനാടിനെ ആശ്രയിക്കുന്ന ഗുണ്ടല്‍പ്പേട്ടയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് കൂലിവേലക്കാരും ഈ റോഡ് അടയുന്നതോടെ വഴിയാധാരമാവും. ഇവര്‍ ഗുണ്ടല്‍പ്പേട്ടയില്‍ നിന്ന് രാവിലെ ആറിനുള്ള ബസുകളില്‍ കയറിയാണ് വയനാട്ടിലെ വിവിധയിടങ്ങളില്‍ ജോലിക്കെത്തുന്നത്. രാത്രി ഒന്‍പതിനുള്ളില്‍ ഇവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാറാണ് പതിവ്. അതും ഗതാഗത നിരോധനം വന്നാല്‍ ഇല്ലാതാകും.
കര്‍ണടാകയിലെ വിവിധയിടങ്ങളില്‍ കൃഷിയിറക്കുന്ന മലയാളികളായ കര്‍ഷകര്‍ക്കും ഈ റോഡ് അടച്ചുപൂട്ടുന്നത് വിനയാകും. രാവിലെ കൃഷിയിടങ്ങളിലേക്ക് പോയി വൈകുന്നേരത്തോടെ തിരിച്ചെത്തുന്നവരാണ് മലയാളി കര്‍ഷകര്‍.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 58 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗുണ്ടല്‍പ്പേട്ടയിലെത്തും എന്നത് തന്നെ കാരണം. എന്നാല്‍ ഈ പാത അടക്കപ്പെട്ടാല്‍ 230ലധികം കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് വേണം ഇവര്‍ക്ക് കൃഷിയിടങ്ങളിലെത്താന്‍. ഇങ്ങനെ വന്നാല്‍ പലരും കൃഷി തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാവും. ഒരര്‍ഥത്തില്‍ എന്‍.എച്ച് 766 കൊട്ടിയടക്കപ്പെട്ടാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക കേരളം മൊത്തത്തിലായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago