മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ചികിത്സ വേണം
അന്തിക്കാട്: മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനു മുന്‍പു മുങ്ങുന്നതായി പരാതി.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഡോക്ടര്‍മാടെ ഡ്യൂട്ടി സമയം. എന്നാല്‍ വൈകിട്ട് 4.30 ഓടെ ഡോക്ടര്‍മാര്‍ സ്ഥലം വിടുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതു മൂലം ഇവിടെ ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികള്‍ ദുരിതത്തിലായി.
മേഖലയിലെ സാധാരാണക്കാര്‍ ആശ്രയിക്കുന്ന ഗവ. ആശുപത്രിയാണിത്. മണലൂര്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഒരു വര്‍ഷം മുന്‍പാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. നാലു ഡോക്ടര്‍മാര്‍ വേണമെങ്കിലും മൂന്നു പേരാണ് നിലവിലുള്ളത്. ഓഫിസ് സ്റ്റാഫുകളുടെ എണ്ണവും കുറവാണ്. കിടത്തി ചികിത്സയില്ലാത്തതും രോഗികള്‍ക്ക് ദുരിതമായി. ഇതുമൂലം മേഖലയിലെ സാധാരാണക്കാരായ രോഗികള്‍ ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഇവിടെ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി പോയാല്‍ രോഗികള്‍ വലയുന്നതും പതിവ് കാഴ്ചയാണ്. മണലൂര്‍ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വികസന സമിതി ഇടക്കിടക്ക് യോഗം കൂടാറുണ്ടെങ്കിലും ചായ കുടിച്ച് പിരിയുകയാണ് പതിവ്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."