HOME
DETAILS

വനംകൊള്ളക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി

  
backup
October 02 2019 | 20:10 PM

%e0%b4%b5%e0%b4%a8%e0%b4%82%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%95%e0%b5%88

 

പാലക്കാട്: ദാരിദ്ര്യം മൂലം വനത്തിലേക്ക് കടന്നു കയറുന്നവരെയും വനംകൊള്ളക്കാരെയും രണ്ടായി കാണണമെന്നും വനം വെട്ടിപ്പിടിക്കാനെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നുംജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൈലന്റ് വാലിയിലെ മുക്കാലിയില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടന്നുകയറുന്നതിന് കാരണം ആവാസവ്യവസ്ഥയുടെ ശോഷണവും ഭക്ഷണം, വെള്ളം അടക്കമുള്ള മറ്റ് അനിവാര്യ ഘടകങ്ങളുടെ ദൗര്‍ലഭ്യവുമാണ്. അത് പരിഹരിക്കാനുതകുന്ന പഠനങ്ങള്‍ നടത്തുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതും ചെക്ക്ഡാമുകള്‍ നിര്‍മിക്കുന്നതും പരിസ്ഥിതിക്കിണങ്ങാത്ത മരങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വനവല്‍കരണവുമെല്ലാം മനുഷ്യനും വന്യജീവികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.
മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയായി. മുഖ്യ വനം മേധാവി പി.കെ കേശവന്‍ സന്ദേശം നല്‍കി. മുളയുടെ തോഴി എന്നറിയപ്പെടുന്ന നൈ ഫെബിന്‍ വാരാചരണ പ്രതിജ്ഞ ചൊല്ലി. ഫോട്ടോപ്രദര്‍ശനം, സമൂഹചിത്രരചന, കലാപരിപാടികള്‍ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.പി പ്രമോദ്, സി.സി.എഫ് ബി.എന്‍ അഞ്ജന്‍ കുമാര്‍, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍ വല്ലംഗെത്ത പച്ചൗ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago