HOME
DETAILS

മോഹന്‍ ഭാഗവതിനെ മല്‍സരിപ്പിക്കില്ലെന്ന് പ്രതിപക്ഷത്തിന് ബി.ജെ.പിയുടെ ഉറപ്പ്

  
backup
June 18 2017 | 01:06 AM

%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%be%e0%b4%97%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%aa


 
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ മല്‍സരിപ്പിക്കില്ലെന്ന് ബി.ജെ.പി. ഭരണകക്ഷിയായ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മോഹന്‍ ഭാഗവതിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആ സാധ്യതയില്ലെന്ന് ബി.ജെ.പി നേതൃത്വം പ്രതിപക്ഷത്തെ അറിയിച്ചത്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചകള്‍ക്കിടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരിയെയും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയെയുമാണ് ഇക്കാര്യം ബി.ജെ.പി അറിയിച്ചത്.
എന്‍.ഡി.എ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ചുമതലയുള്ള കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡുവും രാജ്‌നാഥ് സിങും അടങ്ങുന്ന സമിതി കഴിഞ്ഞദിവസം ഇരുവരുമായും ചര്‍ച്ചനടത്തിയിരുന്നു.
വെള്ളിയാഴ്ച സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയാണ് പാര്‍ട്ടി നേതൃത്വവുമായി നായിഡുവും രാജ്‌നാഥും കൂടിക്കാഴ്ച നടത്തിയത്. മോഹന്‍ ഭാഗവതിനെ മല്‍സരിപ്പിക്കരുതെന്ന് സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. മതേതര, ജനാധിപത്യനിലപാടുള്ളവരെ മാത്രമെ രാഷ്ട്രപതിസ്ഥാനത്തേക്ക് അംഗീകരിക്കൂ. ഉദ്ദേശിച്ച സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷം ഭരണകക്ഷിക്കുണ്ടായേക്കാം. അതിനാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയെ മല്‍സരിപ്പിക്കുകയാണ് വേണ്ടതെന്ന് സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.
രാഷ്ട്രപതി സ്ഥാനാര്‍ഥി മതേതരനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളായിരിക്കണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയും ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകള്‍ക്ക് മറുപടിയായി ആര്‍.എസ്.എസ് നേതാക്കള്‍ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാറില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചുവെന്ന് സുധാകര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എ.കെ.ജി ഭവനില്‍ വച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട് എന്നിവരെയും കേന്ദ്രമന്ത്രിമാര്‍ കണ്ടു. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര- ജനാധിപത്യ വിശ്വാസിയായിരിക്കണം സ്ഥാനാര്‍ഥിയെന്ന് സി.പി.എം നേതാക്കളും ആവശ്യപ്പെട്ടു.
മോഹന്‍ ഭാഗവത് വിഷയം ഉന്നയിച്ച സി.പി.എം നേതാക്കളോടും ബി.ജെ.പി നേതാക്കള്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചു. അണ്ണാ ഡി.എം.കെ നേതാവ് എം. തമ്പിദുരൈ, ബി.എസ്.പി നേതാവ് മായാവതി എന്നിവരുമായി വെങ്കയ്യ നായിഡു ടെലിഫോണില്‍ സംസാരിച്ചു.
എന്‍.ഡി.എയുടെ സാധ്യതാപട്ടികയില്‍ ഇ. ശ്രീധരന്‍, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ജാര്‍ഖണ്ഡ് ഗവര്‍ണറും ബി.ജെ.പിയുടെ ദലിത് മുഖങ്ങളിലൊന്നുമായ ദ്രുപതി മുര്‍മു, നടന്‍ രജനീകാന്ത്, കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെലോട്ട് തുടങ്ങിയവരാണുള്ളത്. ഇതില്‍ കൂടുതല്‍ സാധ്യതകല്‍പ്പിക്കപ്പെടുന്ന സുഷമ, താന്‍ മല്‍സരിക്കാനില്ലെന്ന് അറിയിച്ചുകഴിഞ്ഞു.
മുന്‍ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം. ഇടതുപക്ഷത്തിനും തൃണമൂലിനും ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയെ മല്‍സരിപ്പിക്കാനാണ് താല്‍പര്യം.
ഇതിനോട് കോണ്‍ഗ്രസിനും യോജിപ്പാണ്. എന്‍.സി.പി നേതാവ് ശരത് പവാര്‍, ജെ.ഡി.യു നേതാവ് ശരത് യാദവ് എന്നിവരുടെ പേരുകളും പ്രതിപക്ഷനിരയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago