ഒറ്റപ്പാലത്ത് മോഷ്ടാക്കള്‍ വിലസുന്നു; പിടികൂടാനാവാതെ പൊലിസ് വലയുന്നു
ഒറ്റപ്പാലം: മോഷണങ്ങള്‍ പെരുകുന്ന ഒറ്റപ്പാലത്ത് ഒന്നും ചെയ്യാനാകാതെ പൊലിസ് വലയുന്നു. ഒറ്റപ്പാലത്തെ കച്ചവട സ്ഥാപനങ്ങളിലാണ് വ്യാപകമായി മോഷണം നടന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 15 വ്യാപാരസ്ഥാപനങ്ങളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇവിടങ്ങളില്‍ നിന്നായി18500 രൂപ നഷ്ടമായതായി വ്യാപാരികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ കേസുകളിലുള്‍പ്പെട്ടവരെ പിടികൂടാന്‍ പൊലിസിനായിട്ടില്ല.
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 99 മോഷണകേസുകള്‍ മാത്രമാണ് നടന്നതെന്നാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒറ്റപ്പാലം പൊലിസ് നല്‍കിയ മറുപടി.
പൊലിസ് നല്‍കിയ മറുപടി പ്രകാരം 2013 മുതല്‍ 2018 വരെ ഒറ്റപ്പാലത്ത് 18 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 28 വീടുകളിലും 11വ്യാപാരസ്ഥാപനങ്ങളിലും മോഷണം നടന്നുവെന്നാണ് പൊലിസിന്റെ റിപ്പോര്‍ട്ട്.
99 കേസുകളില്‍ 42 എണ്ണത്തിലെ പ്രതികളെയാണ് പിടിച്ചിട്ടുള്ളതെന്നും പൊലിസ് പറയുന്നു. ബൈക്കിലെത്തിയ സംഘം പിടിച്ചുപറി നടത്തിയ ആറുകേസുകളും രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിടിച്ചുപറി യിലൂടെ ഒമ്പത് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലിസില്‍ നല്‍കിയിട്ടുള്ള പരാതി.
നാല് പേരുടെ സ്വര്‍ണ്ണമാണ് മനിശ്ശീരിയില്‍ മാത്രം ബൈക്കിലെത്തിയ സംഘങ്ങള്‍ തട്ടിയെടുത്തത്. ഈ കേസുകളിലൊന്നും പ്രതികളെപിടിക്കാന്‍ ഇതുവരെയും ഒറ്റപ്പാലം പൊലിസിനായിട്ടില്ല. കച്ചവടസ്ഥാപനങ്ങളിലെയും വീടുകളിലും സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശവും പൊലിസ് നല്‍കിയിരുന്നു.
കച്ചവടസ്ഥാപനങ്ങളിലെ ക്യാമറകളിലൊന്ന് റോഡിലേക്ക് കാണാവുന്ന തരത്തില്‍ സ്ഥാപിക്കാന്‍ പൊലിസ് വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ എളുപ്പമാവുമെന്നും,പിടിച്ചുപറികള്‍ പിടികൂടാന്‍ മഫ്തിയിലും പൊലിസ് പരിശോധന നടത്തുന്നുണ്ടെന്നും പൊലിസ് പറഞ്ഞു. മോഷ്ടാക്കളെ പിടികൂടാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പൊലിസ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതികളെ പിടികൂടുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."