HOME
DETAILS

പട്ടാമ്പിയില്‍ പഴയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പണം കൊടുത്ത് പാര്‍ക്കിങ് ചെയ്യാനുള്ള കേന്ദ്രമാവുന്നു

  
backup
November 07 2018 | 06:11 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8

പട്ടാമ്പി: വാഹനപാര്‍ക്കിങിന് സ്ഥലസൗകര്യമില്ലെന്ന പട്ടാമ്പിക്കാരുടെ പരാതിക്ക് അറുതിയായി പഴയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പണം കൊടുത്ത് പാര്‍ക്കിങിനായുള്ള നടപടിക്രമങ്ങള്‍ ഒരുങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റാന്‍ഡിലെ കാലപ്പഴക്കമൂലം ശോച്യാവസ്ഥയിലായ കെട്ടിടം നഗരസഭ പൊളിച്ചുനീക്കിയതോടെ ഒഴിഞ്ഞ് കിടക്കുകയായിരുന്നു ഇവിടം. ടൗണിലെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെന്ന പരാതികള്‍ ഉയര്‍ന്നതിനെ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
നിലവില്‍ ഒഴിഞ്ഞുകിടന്നിരുന്ന പ്രസ്തുത സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വന്നിരുന്നു. സമീപസ്ഥലങ്ങളില്‍ തട്ടുകടകളും വിവിധ കച്ചവടക്കാരുടെയും കേന്ദ്രവുമായിരുന്നു. റെയില്‍വെ സ്റ്റേഷനിലേക്കും മറ്റാവശ്യങ്ങള്‍ക്കും നഗരത്തിലെത്തുന്നവര്‍ക്ക് ഏറെ ആശ്വസമായ പാര്‍ക്കിങ് കേന്ദ്രമാണ് ഇത്. നിലവില്‍ ഫീസ് വാങ്ങാതെയുള്ള സൗജന്യ പാര്‍ക്കിങായി ഏറ്റെടുത്തവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ വാഹനങ്ങള്‍ മോഷണം പോവുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് പുറമെ കാര്‍, ചെറിയ ലോറികള്‍, ഓട്ടോറിക്ഷ തുടങ്ങിയവ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുള്ള സ്ഥലമായതിനാല്‍ പണം കൊടുത്ത് പാര്‍ക്കിങ് വരുന്നതോടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാകും. ഇതിനായി സ്ഥലത്ത് ചുറ്റും ഇരുമ്പുവല കൊണ്ട് സുരക്ഷാവേലി ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ഭാഗത്ത് ഇതിനകം തന്നെ വേലി സ്ഥാപിച്ചിട്ടുണ്ട്.
പാര്‍ക്കിങ് കേന്ദ്രത്തിനുള്ളിലെ നിലവിലുണ്ടായിരുന്ന കച്ചവടക്കാരെ മുന്‍വശത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ പതിനഞ്ചിനകം പാര്‍ക്കിങ് കേന്ദ്രം തുറക്കുമെന്ന് ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ അറിയിച്ചു. അതെ സമയം പണം സ്വീകരിച്ച് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയാല്‍ മണിക്കൂറിനനുസരിച്ച് പാര്‍ക്കിങ് ഫീസ് നിരക്കില്‍ വ്യത്യാസമുണ്ടാകും.
ഓരോ വാഹനങ്ങള്‍ക്കും പ്രത്യേക നിരക്കും ഏര്‍പ്പെടുത്തും. പാര്‍ക്കിങ് കേന്ദ്രം വരുന്നതോടെ പാതയോരത്ത് അനധികൃതമായി പാര്‍ക്കിങ് ചെയ്ത് പോവുന്ന വാഹനങ്ങളെ കേന്ദ്രത്തിലേക്ക് മാറ്റാനാവും. അതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വാഹന തിരക്ക് കുറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago