HOME
DETAILS
MAL
ഖത്തര്‍: വ്യോമ നിരോധം യു.എന്‍ ഏജന്‍സി ചര്‍ച്ച ചെയ്തു
backup
June 18 2017 | 01:06 AM
ടൊറാന്റോ: ഖത്തറിന് വ്യോമവിലക്കേര്പ്പെടുത്തിയ അയല്‍ രാജ്യങ്ങളുടെ നടപടി ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം കാനഡയിലെ യു.എന്‍ ഏവിയേഷന്‍ ഏജന്‍സി ആസ്ഥാനത്ത് ചേര്‍ന്നു. ഇതാദ്യമായാണ് ഗള്‍ഫ് പ്രതിസന്ധി രൂപപ്പെട്ടതിനു ശേഷം യു.എന്‍ ഏജന്‍സി നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ഖത്തര്‍ ഐ.സി.എ.ഒയോട് ആവശ്യപ്പെട്ടിരുന്നു.
ഷിക്കാഗോ കണ്വന്ഷന് കരാര്‍ അടിസ്ഥാനത്തിലാണ് യു.എന്‍ ഏജന്‍സിയായ ഐ.സി.എ.ഒ രാജ്യാന്തര വിമാനയാത്രകള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതായി സംഘടന സ്ഥിരീകരിച്ചു. എന്നാല്‍ യോഗത്തില്‍ തീരുമനമൊന്നുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."