തമിഴ്‌നാട് വിദേശമദ്യഷാപ്പില്‍ ആദിവാസി യുവാക്കളെ മര്‍ദിച്ചതായി പരാതി
അഗളി: തമിഴ്‌നാട് അതിര്‍ത്തിയോട് കിടക്കുന്ന ആനക്കട്ടി ജംബുഗുണ്ടിയിലുള്ള വിദേശ മദ്യഷാപ്പില്‍ മദ്യത്തിന് വിലകൂട്ടി വില്‍ക്കുന്നതിനെ ചോദ്യം ചെയ്ത ആദിവാസി യുവാക്കളെ ഷാപ്പ് ഉടമയും, ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചു. മുത്തുകുമാര്‍, ശെന്തില്‍, മൂര്‍ത്തി, ഗൗതംരാജ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തമിഴ്‌നാട് സര്‍ക്കാര്‍ അംഗിക്കാരമില്ലാതെയാണ് മദ്യ വില്‍പ്പനശാലയുടെ പ്രവര്‍ത്തനെമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നിരിക്കെ സര്‍ക്കാര്‍ നിശ്ചയിച്ച വിലയെക്കാള്‍ 50 രൂപ അധികം വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്. രാത്രി 10 മണിയോടുകൂടി വില്‍പ്പന അവസാനിപ്പിക്കണമെന്നിരിക്കെ അതിനു ശേഷവും വില്‍പ്പന നടത്തുന്നതായും നാട്ടുകാര്‍ പറയുന്നത്. അനധിക്യതമായി നടന്നവരുന്ന മദ്യവില്‍പ്പന ശാല അടച്ച് പൂട്ടണമെന്ന് നാട്ടുകാര്‍ കോയമ്പത്തൂര്‍ എസ്.പിക്ക് പരാതി നല്‍കി. രണ്ട് വര്‍ഷം മുന്‍പ് അതിര്‍ത്തിയോട് പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പ്പനശാല അട്ടപ്പാടിയിലെ ആദിവാസി സ്ത്രികളുടെ കൂട്ടായ സമരത്തില്‍ അടച്ചുപൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."