HOME
DETAILS

ജില്ലയിലെ നെല്‍കര്‍ഷകരേ കണ്ണീരിലാഴ്ത്തി തരിശായത് ഏക്കര്‍ കണക്കിനു നെല്‍പാടങ്ങള്‍

  
backup
November 07 2018 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%87

പെരിങ്ങോട്ടുകുര്‍ശ്ശി: ജില്ലയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനത്തില്‍ നെല്‍പാടങ്ങള്‍ തരിശാവുന്നത് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
വന്യജീവന ആക്രമണത്തിനു പുറമെ ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തില്‍ ഹെക്ടര്‍ കണക്കിനെ നെല്‍പാടങ്ങള്‍ തരിശായി മാറിയതോടെ ആയിരക്കണക്കിനു കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കോട്ടായി, പെരിങ്ങോട്ടുകുര്‍ശ്ശി, ചിറ്റൂര്‍, നെന്മാറ മേഖലകളിലും മണ്ണാര്‍ക്കാട് മേഖലയിലെ തെങ്കര, മേലാമുറി, കൊറ്റിയോട് മേഖലകളിലുമാണ് ഏക്കര്‍ കണക്കിനു നെല്‍പ്പാടങ്ങള്‍ തരിശായിരിക്കുന്നത്.
കടുത്ത ചൂടിനു പുറമെ മതിയായ അളവില്‍ മഴ ലഭിക്കാത്തതും ചില സമയങ്ങളില്‍ ശക്തമായ മഴയുമൊക്കെയാണ് കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നത് നെല്‍കൃഷി ഉപജീവനമാര്‍ഗ്ഗമായി മാത്രം കാണുന്ന ആയിരക്കണക്കിനു കര്‍ഷകരാണ് ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ തലയില്‍ കൈവെക്കുന്നത്.
ഒരുമാസം മുമ്പുണ്ടായ പ്രളയത്തിലും അതിനു ശേഷമുണ്ടായ കടുത്ത വേനലും മൂലം നശിച്ചത് ഹെക്ടര്‍ കണക്കിനു നെല്‍പാടങ്ങളാണ് മണ്ണാര്‍ക്കാട് മേഖലയില്‍ മാത്രം 5 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കാര്‍ഷിക മേഖലയിലുണ്ടായിട്ടുള്ളത്. നെല്‍കൃഷിക്കുപുറമെ കവുങ്ങ്, വാഴ, കുരുമുളക്, കപ്പ, കൂര്‍ക്ക എന്നി വിളകളിറക്കി ജീവിക്കുന്നവര്ക്കു കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായിരിക്കുകയാണ്.
എന്നാല്‍ കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായ വിതരണവും ലഭിക്കുന്നില്ലെന്ന ആരോപണങ്ങളാണുയരുന്നത്. ജില്ലയില്‍ മാത്രം ആയിരക്കണക്കിനു നെല്‍കര്‍ഷകരാണ് കൃഷി നശിച്ചതിന്റെ പേരില്‍ ധനസഹായത്തിനായി കാത്തിരിക്കുന്നത് ആയിരക്കണക്കിനു കര്‍ഷകരാണ് കാലാവസ്ഥാ വ്യതിയാനത്താല്‍ മിക്ക കര്‍ഷകരും കാര്‍ഷികവിളകളിറക്കാന്‍ മടിക്കുന്ന അവസ്ഥയാണ് നെല്‍കര്‍ഷകര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്നു സഹായം ലഭിക്കാത്തതും കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. മാസാന്തരങ്ങളിലുണ്ടാവുന്ന ഇത്തരം കാലാവസ്ഥാ വ്യതിയാനം നെല്ലറയുടെ നാട്ടില്‍ നെല്‍കൃഷി ഇല്ലാതാക്കുന്ന അവസ്ഥയിലേക്കെത്തിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago