HOME
DETAILS
MAL
ഖത്തര്‍ പ്രതിസന്ധി: തുര്‍ക്കി വിദേശകാര്യ മന്ത്രി സഊദിയില്‍
backup
June 18 2017 | 01:06 AM
റിയാദ്: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി തുര്‍ക്കി വിദേശ കാര്യമന്ത്രി മെവ്്ലുത് കാവസൊഗ്ലു സഊദി അറേബ്യയിലെത്തി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുലല്‍ അസീസ് അല്‍ സഊദുമായി ചര്‍ച്ച നടത്തി. കുവൈത്ത് വിദേശ കാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ജിദ്ദയിലെത്തിയത്.
എന്നാല്‍ തങ്ങള്‍ക്കെതിരേ സഊദി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ തെളിവ് ഖത്തര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
വിഷയം കൂടുതല്‍ വഷളാക്കാതെ മയപ്പെടുത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പത്തിലാവൂ. സഊദി അറേബ്യയുടെ ഭാഗം കൂടി കേട്ട ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോവാനാണ് തുര്‍ക്കിയുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."