ഭവാനിപുഴയോരത്തെ രണ്ടേക്കറോളം റവന്യുപുറമ്പോക്ക് സ്ഥലം കൈയേറി
വി.എം.ഷണ്‍മുഖദാസ്
പാലക്കാട് : തമിഴ്‌നാട്ടിലെ അപ്പര്‍ ഭവാനിയില്‍ നിന്നും ഉത്ഭവിച്ചു് സൈലന്റ് വാലിയിലൂടെ നൂറു കിലോമീറ്ററോളം സഞ്ചരിച്ച് വീണ്ടും തമിഴ്‌നാട്ടിലേക്ക്ഒഴുകുന്ന ഭവാനിപുഴയോരത്തെ രണ്ടേക്കറോളം സ്ഥലം സ്വകാര്യ വ്യക്തികൈയേറി. ദീര്‍ഘകാല വിളകളായ തെങ്ങു്,കവുങ്ങു്,കൊക്കോ,ജാതി തുടങ്ങിയ വിളകള്‍കൃഷി ചെയ്തു വരികയാണ്.വര്‍ഷങ്ങളായി ഇവിടെ കൃഷി ചെയ്തതിനാല്‍ ഭവാനി പുഴയുടെ ഗതിമാറിയിട്ടുണ്ട്.
പുതൂര്‍ പഞ്ചായത്തിലെ പാടവയല്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 583 ല്‍ പെടുന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനോട് ചേര്‍ന്നുളള സ്ഥലമാണ് കൈയേറിയിട്ടുള്ളത്.ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെസ്ഥലത്തിനോട് ചേര്‍ന്നുള്ള പുഴയോരമാണ് വളച്ചു കെട്ടിയിട്ടുളളത്. ഇവിടെ നട്ടിട്ടുള്ള തെങ്ങിനും കവുങ്ങിനും 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ്‌നാട്ടുകാര്‍ പറയുന്നത് .ഇത്രയും കാലമായിട്ടും പുഴപുറമ്പോക്ക് കൈയേറി കൃഷിചെയ്തിട്ടും റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചു്്‌കെയേറ്റത്തിന്ഒത്താശചെയ്തിരിക്കുകയാണെന്ന് പറയുന്നു.ചെമ്മണ്ണൂര്‍ ശിവക്ഷേത്രത്തിന് 100മീറ്റര്‍ ദൂരെ യാണ് കൈയേറ്റഭൂമി ഉള്ളത്.ചെമ്മണ്ണൂരില്‍ നിന്നുംമല്ലീശ്വരന്‍മുടിയിലേക്കു പോകുന്ന റോഡരികില്‍ നടത്തിയിട്ടുള്ള കൈയേറ്റംആര്‍ക്കും മനസിലാവുമെങ്കിലും, പാടവയലിലെ വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് കൈയേറ്റംകാണാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്.പന്നിയൂര്‍പടികയിലെ നാട്ടുകാര്‍ക്കൊക്കെ കൈയേറ്റത്തെക്കുറിച്ചു് അറിയാമെങ്കിലും സംസ്ഥാനനേതാവിനെ ഭയന്ന് ആരുംപുറത്ത് പരാതി പറയാന്‍ തയാറല്ല.ഇവിടെ മാത്രമല്ല കൈയേറ്റം പുഴയിലുടനീളം പുറമ്പോക്കു കൈയേറ്റം നടന്നിട്ടുണ്ട്. സൈലന്റ് വാലി മുതല്‍ കൂടപ്പെട്ടി വരെയുള്ള ഭവാനി പുഴയുടെ 100കിലോമീറ്ററോളം ധൈര്‍ഘ്യമുള്ള ഇരു കരകളിലും കൈയേറ്റം വ്യാപകമാണ്.അതുെകാണ്ട് തന്നെ കേരളത്തില്‍ പുഴ മെലിഞ്ഞുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ തമിഴ്‌നാട്ടില്‍ ചെല്ലുമ്പോഴാണ് ഭവാനി പുഴയുടെ വീതി മനസിലാക്കാന്‍കഴിയുക. പുഴയുടെ ഇരുകരകള്‍ കൈയേറി റിസോര്‍ട്ടുകളും നിര്‍മ്മിച്ച് ടൂറിസംനടത്തുകയും ചെയ്യുന്നുണ്ട്.ദിവസം 3000രൂപ മുതല്‍ 6000 രൂപവരെ വാടകക്കാണ്‌റിസോര്‍ട്ടുകള്‍ നല്‍കുന്നത്.ഇരു കരകളും സ്വകാര്യ വ്യക്തികള്‍ കൈയേറി കൈവശം വെച്ച് കൃഷി ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ പ്രളയകാലത്തു ഭവാനി ഗതി മാറി ഒഴുകുകയും പുഴ വീതി കുറഞ്ഞതിനാല്‍ ചിന്നത്തടാകം മണ്ണാര്‍ക്കാട് റോഡിലേക്ക് വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.താവളം, പാക്കുളം,
കുക്കമ്പാളയംഎന്നിവിടങ്ങളിലെ റോഡില്‍ രണ്ടാള്‍പൊക്കത്തിലാണ് വെള്ളം കയറിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ താളത്തിന് ഒത്തു തുള്ളുന്ന നിലപാടാണ് സ്വീകരിക്കുന്നത് പുഴയോരത്തെ കൈയേറ്റം തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ വിദൂര ഭാവിയില്‍ ഭവാനി പുഴതന്നെ ഇല്ലാത്തഅവസ്ഥയുണ്ടാവുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.
പുഴയോരത്തെകൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു് പരിസ്ഥിതി സംഘടനയായ 'എര്‍ത്തുവാച്ച് കേരള' വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."