വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയില്‍
ആറ്റിങ്ങല്‍: ഗള്‍ഫിലേയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധിപേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ കടയ്ക്കല്‍ ചുണ്ട പോസ്റ്റ് ഓഫീസിന് സമീപം നൗഷാദ് മന്‍സിലില്‍ നൗഷാദ് (40) പിടിയിലായി.
കൊല്ലത്തെ പ്രമുഖ വ്യാപാരിയുടെ മകനാണെന്ന് പരിചയപ്പെടുത്തി ആറ്റിങ്ങലിലെ ആറുപേരില്‍ നിന്നാണ് പണം തട്ടിയെടുത്തത്.ഊരൂപൊയ്ക സ്വദേശികളായ ഷാജഹാന്, സാബു, കോരാണി സ്വദേശി ഈസിക്കുഞ്ഞ്, പള്ളിപ്പുറം സ്വദേശി മുഹമ്മദി അനസ്, വാളക്കാട് സ്വദേശി സാദിഖ് ഖാന്, അണ്ടൂര്‍ക്കോണം സ്വദേശി ജാഫര്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരില്‍ നിന്നുമായി പത്തു ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
നൗഷാദിനെക്കൂടാതെ ഇയാളുടെ ഭാര്യ സുലിത ബിവിയും കേസില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. രണ്ടുപേരും കൂടിയാണ് പണം വാങ്ങിയത്. ഇവര്‍ക്ക് വിസ നല്‍കാമെന്നു പറഞ്ഞ ദിവസം ഇരുവരും ഗള്‍ഫിലേയ്ക്ക മുങ്ങി. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയെങ്കിലും പ്രതികള്‍ വിദേശത്തായതിനാല്‍ പൊലിസിന് ഒന്നും ചെയ്യാനായില്ല. രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഇയാള്‍ കൊല്ലം ഭാഗത്ത് ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുന്നതായി കടക്കല്‍ പൊലിസിന് പരാതി ലഭിച്ചിരുന്നു. കടയ്ക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അജിത് കുമാര്‍, സി.ഐ. ജി.സുനില്‍കുമാര്‍, എസ്.ഐ വി.എസ്. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി പിടികൂടിയത്.ഇയാളുടെ ഭാര്യ സുലിത ബീവി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."