HOME
DETAILS
MAL
പരമ്പര സമനിലയില്‍
backup
June 18 2017 | 01:06 AM
എഡിന്‍ബര്‍ഗ്: സ്കോട്ലന്ഡും സിംബാബ്വെയും തമ്മിലുള്ള ഏകദിന പരമ്പര 1-1ന് സമനിലയില്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ തോല്‍വി പിണഞ്ഞ സിംബാബ്വെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് പരമ്പര സമനിലയിലെത്തിച്ചത്. രണ്ടാം മത്സരത്തില്‍ സിംബാബ്വെ ആറ് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡ് 42 ഓവറില്‍ 169 റണ്‍സിന് പുറത്തായി. മറുപടി പറഞ്ഞ സിംബാബ്വെ 37 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 171 റണ്‍സെടുത്താണ് വിജയിച്ചത്. സികന്ദര്‍ റാസ പുറത്താകാതെ 58 റണ്‍സെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. നേരത്തെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സിംബാബ്വെ നായകന് ക്രെമറുടെ ബൗളിങാണ് സ്കോട്ലന്ഡ് സ്കോര്‍ 169 റണ്‍സില്‍ ഒതുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."