ശബരിമല: ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുന്നുവെന്ന് കെ സുധാകരന്
കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്. ഈ വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണം. ബിജെപി ഓന്തിനെ പോലെ നിറം മാറി കളിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രിംകോടതി വിധിയ്ക്കെതിരെ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണം നടത്താവുന്നതാണ്. എന്നാല്‍ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്. ശ്രീധരന് പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെ പോലുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും സുധാകരന് പറഞ്ഞു.
യുവതീപ്രവേശനത്തിനായി കേസ് നല്കിയവരെല്ലാം ബി.ജെ.പിയുമായി ബന്ധമുള്ളവരാണ്.
സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും ശബരിമല വിധിക്കെതിരേ നിയമനിര്‍മാണം നടത്തുന്നില്ല. ഇതാണ് ശബരിമലയുടെ ശാപം. കേസിന്റെ തുടക്കം മുതല്‍ ബി.ജെ.പി നിറം മാറി കളിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചാണ് ബി.ജെ.പി ശബരിമല വിഷയത്തില്‍ നിലപാടെടുത്തതെന്നും സുധാകരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."