ട്രംപിന്റെ വായടപ്പിക്കാനുള്ള ഭൂരിപക്ഷവുമായി ഡെമോക്രാറ്റ്; ഇനി പരീക്ഷണക്കാലം
വാഷിങ്ടണ്‍: യു.എസ് മിഡ്- ടേം തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വന്‍ തിരിച്ചടി. യു.എസ് ജനപ്രതിനിധി സഭയില്‍ (ഹൗസ് എന്നും വിളിക്കും) ഡെമോക്രാറ്റുകള്‍ക്ക് കൃത്യമായ ഭൂരിപക്ഷം ലഭിച്ചു.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഹൗസില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. പ്രസിഡന്റ് ട്രംപിനെതിരായ ഹിതപരിശോധനയായിട്ടാണ് മിഡ്- ടേം തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.
അതേസമയം, സെനറ്റില്‍ ഭൂരിപക്ഷം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ട്രംപും പാര്‍ട്ടിയും.
കൂടുതല്‍ വായിക്കാം>>> സെനറ്റില്‍ എന്താണ് സംഭവിച്ചത്?
ഹൗസിലെ ഡെമോക്രാറ്റ് നേതാവായ നാന്‍സി പെലോസി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. നാളെ മുതല്‍ പുതിയ അമേരിക്കയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ, 2007 മുതല്‍ 2011 വരെ സ്പീക്കറായിരുന്ന ഇവര്‍ വീണ്ടും ആ സ്ഥാനത്തെത്തും.
ഹൗസില്‍ ഭൂരിപക്ഷം കിട്ടിയിട്ടെന്ത്?
435 അംഗ ഹൗസില്‍ 23 സീറ്റുകള്‍ അധികം നേടിയാണ് ഡെമോക്രാറ്റുകള്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടാക്കിയത്. ട്രംപിനെതിരെ സുപ്രധാന നീക്കങ്ങള്‍ നടത്താന്‍ ഇനി ഡെമോക്രാറ്റുകള്‍ക്കാവും.
ട്രംപ് ഭരണകൂടത്തിനും അദ്ദേഹത്തിന്റെ ബിസിനസിനും എതിരെ അന്വേഷണം നടത്താന്‍ ഡെമോക്രാറ്റുകള്‍ക്കാവും. ഭരണാധികാരം തന്റെ ബിസിനസിനായി ദുരുപയോഗം ചെയ്തുവെന്ന പ്രധാന ആരോപണം നേരിട്ടുകൊണ്ടിരിക്കുകയാണ് ട്രംപ്.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ, വംശീയാധിഷ്ടിത തീരുമാനങ്ങളെ തടസ്സപ്പെടുത്താന്‍ ഇനി ഡെമോക്രാറ്റുകള്‍ക്കാവും. മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ മതില്‍ പണിയുകയെന്ന നീക്കത്തിന് ഡെമോക്രാറ്റുകള്‍ തടയിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."