HOME
DETAILS

മരടില്‍ സമയപരിധി രാത്രി 12 മണി വരെ മാത്രം: 205 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇനിയും ഒഴിഞ്ഞിട്ടില്ല

  
backup
October 03 2019 | 14:10 PM

marad-last-time-12-midnight-205-families-now-in-flats

 

മരടില്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് സാവകാശം നല്‍കി. ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയാനുള്ള സമയപരിധി വ്യാഴാഴ്ച രാത്രി 12 മണി വരെയാക്കി. മരടിലെ ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുള്ള സ്‌നേഹില്‍ കുമാര്‍ ഐ.എ.എസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വൈകിട്ട് അഞ്ചുമണിക്ക് സമയപരിധി അവസാനിക്കുമെന്നായിരുന്നു വിവരം.

രാത്രി 12 മണി വരെ വൈദ്യുതിജല വിതരണം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ആറുമണിക്കുള്ളില്‍ അധികൃതര്‍ തീരുമാനമെടുക്കും. അതേസമയം, മൂന്നാം തീയതിയെന്ന അവസാനതീയതിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ജില്ലാ ഭരണകൂടവും അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 328 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 103 കുടുംബങ്ങള്‍ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇനിയും ഒഴിയാനുണ്ട്. ഒരുപക്ഷേ, അനുവദിച്ച സമയപരിധിക്കുള്ളില്‍ ഫ്‌ളാറ്റുടമകള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ എ.സി.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ മരടിലെത്തിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികളുടെ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താനായി വൈകിട്ടോടെ ജില്ലാ കളക്ടറും മരടിലെ ഫ്‌ളാറ്റുകളിലെത്തും.

ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇനിയും നീട്ടിനല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. അത്രയേറെ സാധനസാമഗ്രഹികള്‍ മുകള്‍നിലകളില്‍നിന്ന് താഴെയിറക്കാനുണ്ടെന്നും താത്കാലിക താമസസൗകര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇവര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago