സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു പാര്‍ക്കിലെത്തിച്ചു, ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു
ന്യൂഡല്‍ഹി: സര്‍പ്രൈസുണ്ടെന്നു പറഞ്ഞാണ് അയാള്‍ അവളെ പാര്‍ക്കിലേക്കു വിളിച്ചത്. ഭര്‍ത്താവിന്റെ വാക്കുകളിലെ ആവേശം എല്ലാ പിണക്കങ്ങളും മറക്കാന്‍ അവള്‍ക്കു പ്രേരണയായി. പ്രിയപ്പെട്ടവന്റെ സര്‍പ്രൈസ് ഗിഫ്റ്റിനായി അവള് പാര്‍ക്കിലെത്തി. കണ്ണടച്ചു നില്ക്കാന് അയാള്‍ പറഞ്ഞപ്പോള്‍ അവള് കണ്ണടച്ചു. സമ്മാനം വാങ്ങാന്‍ വെമ്പുന്ന മനസ്സുമായി. കണ്ണിമക്കപ്പുറത്ത് അയാള്‍ തനിക്കുള്ള മരണക്കെണിയൊരുക്കുകയാണയാലെന്ന് അവള് ഒരിക്കല്‍ പോലും ഓര്‍ത്തില്ല.
അവസരം മുതലാക്കി അയാള്‍ അവളെ കൊന്നു കളഞ്ഞു. അതും വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച്.
ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. 24 കാരനായ മനോജ് കുമാറാണ് ക്രൂരനായ ആ കൊലപാതകി. ഭാര്യ കോമളിനെയാണ് ഈവിധം കൊലപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കുറച്ചുകാലമായി വഴക്കിട്ട് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്നും സര്‍പ്രൈസുണ്ടെന്നും അയാള്‍ പറഞ്ഞത് കോമള്‍ വിശ്വസിച്ചു. കുറച്ച് നേരം സംസാരിച്ച ശേഷം ഒരു സര്‍പ്രൈസുണ്ട്, കണ്ണടച്ചു നില്ക്കൂ എന്ന് മനോജ് കോമളിനോട് പറഞ്ഞു. കണ്ണടച്ച് നിന്ന കോമളിന്റെ കഴുത്തില്‍ വയര്‍ മുറുക്കി മനോജ് കൊലപ്പെടുത്തി. ശേഷം മൃതദേഹം ബെഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു.
തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മനോജ്കുമാര്‍ താന്‍ എങ്ങനെയാണ് ഭാര്യയെ കൊന്നതെന്ന് സുഹൃത്തുക്കളോട് വിവരിച്ചു. ഒരു സുഹൃത്താണ് ഇക്കാര്യം പൊലിസില്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."