പ്രളയ ബാധിതര്‍ക്കുള്ള സേവനങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം
കൊച്ചി: പ്രളയ ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ എന്തൊക്കെയെന്നുള്ളത് കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി. ഇതിന്റെ തുടര്‍കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യന്‍ ന്യൂസ് സൊസൈറ്റിയുടെ കേരള ചാപ്റ്റര്‍ ചെയര്മാന് എം.വി ശ്രേയാംസ്കുമാര്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണം.
പ്രളയ മേഖലയിലെ നഷ്ടങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി നാശനഷ്ടങ്ങള്‍ എന്തൊക്കെയെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ പഞ്ചായത്ത് ഓഫിസുകളില്‍ പ്രസിദ്ധപ്പെടുത്തണം. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഒരു പകര്‍പ്പ് അതതു വാര്‍ഡ് അംഗങ്ങള്‍ സൂക്ഷിച്ച് പൊതുജനങ്ങള്‍ക്കും പ്രളയത്തിന്റെ ഇരകള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. പ്രളയ ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം, പുനരധിവാസം, നാശനഷ്ടങ്ങള്‍ തിട്ടപെടുത്തല് തുടങ്ങിയ കാര്യങ്ങളില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുള്‍പ്പെടെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് ഹെക്കോടതി ഡിവിഷന് ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
രമേശ് ചെന്നിത്തലക്കു വേണ്ടി അഡ്വ. ടി. ആസഫലിയും പി.കെ.ഫിറോസിനു വേണ്ടി അഡ്വ. പി.ഇ സജലും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."