ആദര്‍ശ നിലപാടില്‍ മാറ്റമില്ല: സമസ്ത
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അനുവര്‍ത്തിച്ചുവരുന്ന ആദര്ശനിലപാടില് മാറ്റമില്ലെന്നും പൂര്‍വികര്‍ കാണിച്ച പാതയിലൂടെ സഞ്ചരിച്ച് സമസ്ത കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോയവരെക്കൂടി ഉള്‍പ്പെടുത്തി നബിദിനാഘോഷം പോലുള്ള പരിപാടികള്‍ സംയുക്തമായി നടത്താന്‍ ചില മഹല്ലുകളില്‍ ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സാഹചര്യവും നിലവിലില്‍ ഇല്ലെന്നിരിക്കെ മദ്റസ കമ്മിറ്റി ഭാരവാഹികള്‍ സമസ്തയുടെ മുന്‍കാല നിലപാട് സ്വീകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാവണമെന്ന് മുശാവറ യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു.
ഈയിടെ അന്തരിച്ച സമസ്ത മുശാവറ അംഗങ്ങളായിരുന്ന പി. കുഞ്ഞാണി മുസ്ലിയാര്, എസ്.എം.കെ തങ്ങള്‍ എന്നിവര്‍ക്കുവേണ്ടി സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളുടെ കീഴില്‍ സഊദി അറേബ്യയില്‍ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘടനകളെ ഏകോപിപ്പിച്ച് സമസ്തയുടെ കീഴില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ എന്ന പേരില്‍ ഒറ്റ സംഘടന രൂപീകരിക്കുകയും ഭാരവാഹികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
പി.കെ.പി അബ്ദുസലാം മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്, യു.എം അബ്ദുറഹ്മാന് മുസ്ലിയാര്, വില്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാര്, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, എം.എ ഖാസിം മുസ്ലിയാര്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, ത്വാഖ അഹമ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, എ. മരക്കാര്‍ മുസ്ലിയാര്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്, കെ. ഹൈദര്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, ഐ.ബി ഉസ്മാന് ഫൈസി, ഒ.ടി മൂസ മുസ്ലിയാര്, ഇ.കെ മഹ്മൂദ് മുസ്ലിയാര് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."