അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ നാടുവിട്ടു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡി.ജി.പി ഉത്തരവിറക്കി. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്ന് കാണിച്ച് റൂറല്‍ എസ്.പി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റക്കാരനായ ഡിവൈ.എസ്.പി ഹരികുമാറിന്റെ പാസ്പോര്‍ട്ട് കണ്ടെത്താനും പൊലിസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ലുക്കൗട്ട് നോട്ടിസും ഇന്ന് പുറത്തിറക്കിയേക്കും.
അതിനിടെ ഹരികുമാര്‍ പൊലിസിലെ ചിലരുടെ സഹായത്തോടെ തമിഴ്നാട്ടിലെ മധുരയിലേക്ക് കടന്നതായി സൂചനയുണ്ട്. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയിലെ കെടങ്ങാവിളയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് കാവുവിള സ്വദേശി സനല്‍കുമാറിനെ (32) ഡിവൈ.എസ്.പി ഹരികുമാര്‍ കാറിന് മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരികുമാറിനെതിരേ കൊലക്കുറ്റത്തിന് നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്തു. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."