സമ്പൂര്‍ണ്ണ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി നടത്തി ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍
ഈരാറ്റുപേട്ട: വേദനയില്ലാതെ ഒരടിപോലും മുന്‍പിലേക്ക് നടക്കുവാന്‍ സാധിക്കുമായിരുന്നില്ല രമണിവിജയന്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പോലും സാധിക്കാത്ത ദുരിതം പിടിച്ച നാളുകളില്‍ നിന്നുള്ള മോചനം, വേദനയില്ലാതെ ജോലിക്ക് പോകുന്ന നാളുകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍,എല്ലാം ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങള്‍ മാത്രമാണെന്ന് സ്വയം വിശ്വസിക്കുവാന്‍ തുടങ്ങിയിരുന്നു കാഞ്ഞാര്‍ സ്വദേശിനിയായ രമണിവിജയന്.
അഞ്ച് വര്‍ഷം മുന്‍പാണ് രമണിയ്ക്ക് അസുഖം ആദ്യം ശ്രദ്ധയില്‍ പെട്ടത്. ചെറുതായി തുടങ്ങിയ വേദന ക്രമേണ അധികരിച്ച് വന്നു. ഒടുക്കം കാല് നിലത്ത് കുത്തുവാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിച്ചേര്‍ന്നു. വേദന സംഹാരി ഗുളികകള്‍ കഴിച്ചിട്ടും ആശ്വാസം ലഭിക്കാത്ത അവസ്ഥ.
മൂന്ന് നാല് വര്‍ഷത്തോളം മറ്റ് പല ചികിത്സകളും നടത്തിയിട്ടും പ്രത്യേകിച്ച് പുരോഗതിയൊന്നും ലഭിച്ചില്ല. ആ അവസ്ഥയിലാണ് രമണിവിജയന് ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പിലെത്തിച്ചേര്‍ന്നത്. ഇവരുടെ അവസ്ഥയും ദുരിതവും നേരട്ട് ബോധ്യപ്പെട്ട റിംസ് ഹോസ്പിറ്റല്‍ മാനേജ്മെന്റും കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് നേതൃത്വം വഹിച്ച ചീഫ് ഓര്‍ത്തോപീഡിക് സര്ജന് ഡോ. പ്രവീണ്‍കുമാറും സൗജന്യമായി ചികിത്സ നല്കുവാന് തീരുമാനിക്കുകയായിരുന്നു.
ചികിത്സാനന്തരം അസുഖം പൂര്‍ണ്ണമായി ഭേദപ്പെട്ട രമണിവിജയന് വേദനാരഹിതമായ തുടര്‍ജീവിതവും, തയ്യല്‍ ജോലിയും നിര്‍വ്വഹിക്കുവാന്‍ സാധിക്കുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ചീഫ് ഓര്‍ത്തോപീഡിക് സര്ജന് ഡോ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."