HOME
DETAILS

പാലാ ജനറലാശുപത്രിയില്‍ ചികിത്സയില്ല

  
backup
August 04 2016 | 21:08 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a


പാലാ: ജനറല്‍ ആശുപത്രി റഫല്‍ ആശുപത്രി മാത്രമായിരിക്കുകയാണെന്ന് ആക്ഷേപം. വിവിധ അസുഖങ്ങളുമായി എത്തുന്നവരെയും അപകടത്തില്‍ പെട്ട് എത്തുന്നവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയയ്ക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. കുറയാത്ത പനിക്ക് പോലും മെഡിക്കല്‍ കോളേജിലേക്കാണ് അയയ്ക്കുന്നത് എന്ന് രോഗികള്‍ ആരോപിക്കുന്നു.
നിലവില്‍ ജലദോഷരോഗങ്ങള്‍ക്കും മറ്റ് രോഗങ്ങള്‍ക്ക് റഫറല്‍ നടത്താനും മാത്രമാണ് ആശുപത്രി സംവിധാനം പ്രവര്‍ത്തിക്കുന്നത്.      ഗര്‍ഭിണികളും ശ്വാസതടസ്സം സംബന്ധമായും ഹൃദയസംബന്ധമായും അസുഖമായെത്തുന്നവരും ഡോക്ടര്‍മാരുടെ ഇത്തരം സമീപനം മൂലം വലയുകയാണ്. ഗര്‍ഭിണി ആയിട്ടുളളവരെ അഡ്മിറ്റ് ചെയ്തശേഷം പ്രസവത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞുവിടുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് മെഡിക്കല്‍ കോളേജിലേക്ക് അയച്ച പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ കയറ്റുന്നതിനിടെ പ്രസവിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഡോക്ടറ്മാരുടെ നിലാപാടിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും ചികിത്സാ സംവിധാനങ്ങളില്ലാത്തതുമാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്നു പറഞ്ഞ് അധികൃതര്‍ കയ്യൊഴിഞ്ഞിരുന്നു.     നിര്‍ദ്ദനരായ രോഗികളാണ് ചികിത്സതേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും. തുടര്‍ചികിത്സക്കായി രാത്രികാലങ്ങളിലും ചിലപ്പോള്‍ എത്രയുംപെട്ടെന്ന് എത്തിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. വാഹനങ്ങള്‍ കിട്ടാതെയും വാഹനങ്ങള്‍ക്ക് നല്‍കാന്‍ പണമില്ലാതെയും രോഗികളും ബന്ധുക്കളും കഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്.
ആശുപത്രിക്ക് സ്വന്തമായി രണ്ട് ആംബുലന്‍സുകളുണ്ടെങ്കിലും പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. ഇതിലൊന്ന് മാസങ്ങളായി കേടായിക്കിടക്കുകയാണ്. ഡ്രൈവറില്ലെന്നാണ്  രാത്രിയില്‍ ആംബുലന്‍സ് വിളിച്ചാല്‍ കിട്ടുന്ന മറുപടി.     ജനറല്‍ ആശുപത്രിയില്‍ പകല്‍മാത്രം ഇ.സി.ജി. സൗകര്യമുള്ളതുകൊണ്ട് രാത്രിയിലെത്തുന്ന ഹൃദ്രോഗരോഗികള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഗുരതരാവസ്ഥയില്‍ രാത്രിയിലെത്തുന്ന രോഗികളോട് പുറത്തുപോയി ഇസിജി എടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത് പതിവായിരിക്കുകയാണത്രേ. ഇത് വളരെയേറെ ബുദ്ധിമുട്ടാണ്ടാക്കുന്നതയാണ് ആക്ഷേപം. രാത്രി സമയങ്ങളില്‍ പോലും ഗര്‍ഭിണികളെ കോട്ടയത്തേക്ക് പറഞ്ഞയക്കുകയാണ്. സുഖപ്രസവം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തുന്നത്. കഴിഞ്ഞ 7 മാസത്തിനുള്ളില്‍ 250 ഓളം പ്രസവങ്ങള്‍ മാത്രമാണ് പാലായിലെ ജനറല്‍ ആശുപത്രിയില്‍ നടന്നിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.     
പഴയ എക്‌സറേ സംവിധാനത്തിലാണ് ഇപ്പോഴും രോഗികളുടെ എക്‌സറേ എടുക്കുന്നത്. പലതും അവ്യക്തമാകുന്നതും ശരിയായ ഫലം ലഭിക്കാതെ പുറത്തുള്ള സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും പതിവായിരിക്കുന്നു. മരുന്നുകള്‍ സ്വകാര്യമെഡിക്കല്‍ സ്റ്റോറുകളിലേക്ക് കുറിക്കുകയാണെന്ന് രോഗികള്‍ ആരോപിക്കുന്നു.
മാലിന്യ പ്രശ്‌നങ്ങളും രൂക്ഷമാണ്. ഇവ നീക്കം ചെയ്യാനുള്ള നടപടികളും വൈകുകയാണ്.      183 മെഡിക്കല്‍, പാരാമെഡിക്കല്‍ തസ്തികകള്‍ ഉളള പ്രമുഖ സര്‍ക്കാര്‍ ജനറല്‍ ആശുപത്രി അധികൃതരുടെ കാര്യശേഷിക്കുറവ് മൂലം ഇന്ന് നാശാവസ്ഥയിലാണ്. 149 കിടക്കകളുളള ആശുപത്രിയില്‍ 341 കിടക്കകളും ഉള്ള ഇവിടെ ചികിത്സിക്കാന്‍ പോലും ഡോക്ടര്‍മാരില്ലാത്ത അവസ്ഥയിലാണ്. ഗൈനോക്കോളയില്‍ ഡോക്ടര്‍മാരുടോ കുറവ് സ്വകാര്യാശുപത്രികള്‍ക്ക് നേട്ടമാണ്. സൈക്യാട്രി, ത്വക്ക് രോഗങ്ങള്‍, ഫോറന്‍സിക്, ഇഎന്‍ടി വിഭാഗങ്ങളും അനുവദിച്ചിരുന്നെങ്കിലും ആഴ്ചയിലൊരിക്കല്‍ പോലും ഡ്യൂട്ടിക്കെത്തുന്നില്ലത്രേ.
ഡോക്ടര്‍മാര്‍ ലീവെടുത്ത് സ്വാകാര്യാശുപത്രികളില്‍ പാര്‍ട്-ടൈം ജോലിക്ക് പാകുന്നതായി വ്യാപക പരാതിയുണ്ട്. രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേകം പടി വാങ്ങുന്ന ഡോക്ടര്‍മാരാണ് ഏറെയും. അത്യാഹിത സാഹചര്യങ്ങളില്‍ പോലും രക്തം, ഇസിജി, എക്‌സറേ തുടങ്ങിയ സര്‍വ്വസാധാരണമായ പരിശോധനകള്‍ക്ക് പോലും സ്വകാര്യ ലാബുകളിലേക്കാണ് രോഗികളെ പറഞ്ഞയക്കുന്നത്.    മാരകമായതും അടിയന്തര ചികിത്സ ആവശ്യമായതുമായ രോഗങ്ങള്‍ക്കുപോലും ഇവിടെ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പ്രവര്‍ത്തി ദിനങ്ങളില്‍ പഠനത്തിന്റെ ഭാഗമായി പ്രാക്ടിക്കലിനെത്തുന്ന നേഴ്‌സിംഗ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് രോഗികള്‍ക്ക് ആശ്വാസമേകുന്നത്.     ആശുപത്രിയിലെ കംമ്പൗണ്ടര്‍മാരുടെ സേവനത്തിനെതിരെ പരാതി വ്യാപകമാണ്.

































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a minute ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  21 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago